Webdunia - Bharat's app for daily news and videos

Install App

ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തില്‍ ഉറച്ച്തന്നെ മെസി

ശ്രീനു എസ്
തിങ്കള്‍, 31 ഓഗസ്റ്റ് 2020 (12:45 IST)
ബാഴ്സലോണ വിടാനുള്ള തീരുമാനത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി പിന്മാറില്ലെന്ന് ഉറപ്പായി. പ്രീ സീസണിന് മുന്നോടിയായുള്ള കൊറോണ പരിശോധനയ്ക്ക് മെസി ക്ലബില്‍ എത്തിയിട്ടില്ല. കൂടാതെ ഇന്ന് തുടങ്ങുന്ന പരിശീലന ക്യാമ്ബില്‍ നിന്നും മെസി വിട്ടു നില്‍ക്കുമെന്നാണ് സൂചന.
 
ബാഴ്സയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ലൂയി സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിഡാല്‍, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ അടക്കമുള്ള കളിക്കാര്‍ കൊറോണ പരിശോധനയ്ക്ക് ഹാജരായി. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ശക്ഷിണത്തില്‍ ബാഴസ ഇന്ന് പരിശീലനം ആരംഭിക്കും. ക്ലബ്ബിന്റെ പരിശീലന കേന്ദ്രത്തില്‍ ഇന്നലെ നടന്ന കൊറോണ പരിശോധനയില്‍ മെസി ഒഴിച്ചുള്ള കളിക്കാര്‍ പങ്കെടുത്തതായി ബാഴ്സ അധികൃതര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

അടുത്ത ലേഖനം
Show comments