Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്വാസകോശത്തിൽ അണുബാധ വ്യാപിച്ചു, പ്രണബ് മുഖർജി അതീവ ഗുരുതരാവസ്ഥയിൽ

ശ്വാസകോശത്തിൽ അണുബാധ വ്യാപിച്ചു, പ്രണബ് മുഖർജി അതീവ ഗുരുതരാവസ്ഥയിൽ
, തിങ്കള്‍, 31 ഓഗസ്റ്റ് 2020 (11:25 IST)
ഡൽഹി: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രണബ് മുഖർജി ഡീപ് കോമയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധ വ്യാപിച്ചതാണ് ആരോഗ്യനില വഷളാകാൻ കാരണം. 
 
'കഴിഞ്ഞ ദിവസം മുതൽ പ്രണബ് മുഖർജിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിയ്ക്കുകയാണ്. ശ്വാസകോശത്തിൽ അണുബാധ വ്യാപിച്ചതാണ് നില വഷളാകാൻ കാരണം. കഴിഞ്ഞ കുറേ നാളുകളായി പ്രണബ് മുഖർജി ഡീപ് കോമയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്' ആർമി ആശുപത്രി അറിയിച്ചു. 
 
ആഗസ്റ്റ് 10 നാണ് പ്രണബ് മുഖർജി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക്ശേഷം ശേഷം അദ്ദേഹം അബോധവസ്ഥയിലാവുകയും പിന്നീട് കോമയിലേയ്ക്ക് നീങ്ങുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപ് നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ അടുത്തമാസം 30വരെ നീട്ടി