2020 യൂറോകപ്പിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം മുറുകുന്നു. അഞ്ച് ഗോളുകളുമായി ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കും പോർച്ചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡൊയും ഒപ്പത്തിനൊപ്പം നിൽക്കുംപോൾ ഇരുവരെയും പിന്തള്ളി മറ്റൊരു താരം ഗോൾഡൻ ബൂട്ട് സ്വന്തമാക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം.
അഞ്ച് ഗോൾ നേട്ടത്തോടെ ഷിക്കും ക്രിസ്റ്റ്യാനോയും ഒപ്പത്തിനൊപ്പമാണെങ്കിലും ഒരു അസിസ്റ്റിന്റെ ബലത്തിൽ ക്രിസ്റ്റ്യാനോയ്ക്കാണ് ഗോൾഡൻ ബൂട്ട് സാധ്യത ഏറെയും.ഇംഗ്ലണ്ട് സെമിയിൽ നിന്ന് ഫൈനലിലേക്ക് കടക്കുകയും ഹാരി കെയ്‌ൻ രണ്ട് മത്സരങ്ങളിലും തിളങ്ങുകയും ചെയ്‌താൽ അത് ക്രിസ്റ്റ്യാനോയ്ക്ക് ഭീഷണിയാകും.
ഡെൻമാർക്ക് ഫൈനലിലേക്ക് കടക്കുകയും ഡോൾബർഗ് 2 കളികളിലും തിളങ്ങുകയും ചെയ്യുകയാണെങ്കിലും പോരാട്ടം കടുക്കും. നിലവിൽ ഹാരി കെയ്‌നും ഡെന്മാർക്കിന്റെ ഡോൾബർഗും 3 ഗോളുകളുമായി ഒപ്പത്തിനൊപ്പമാണ്. രണ്ട് മത്സരങ്ങൾ കളിക്കാൻ ഈ രണ്ട് താരങ്ങൾക്ക് മുന്നിലും സാധ്യതയുണ്ട്. 3 ഗോളുകളുമായി ഇംഗ്ലണ്ടിന്റെ തന്നെ റഹീം സ്റ്റെർലിങും ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിനുണ്ട്.