Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസൂറിക്കുതിപ്പിന് തടയിടാൻ ബെൽജിയം, യൂറോ രണ്ടാം ക്വാർട്ടറിൽ ഇന്ന് ഗ്ലാമർ പോരാട്ടം

അസൂറിക്കുതിപ്പിന് തടയിടാൻ ബെൽജിയം, യൂറോ രണ്ടാം ക്വാർട്ടറിൽ ഇന്ന് ഗ്ലാമർ പോരാട്ടം
, വെള്ളി, 2 ജൂലൈ 2021 (18:49 IST)
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം. ഫുട്‌ബോൾ ലോകത്തെ കരുത്തരായ ഇറ്റലിയും ലോക റാങ്കിങിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്ന ബെൽജിയവും തമ്മിലാണ് ഇന്നത്തെ രണ്ടാം ക്വാർട്ടർ പോരാട്ടം. മ്യൂണിക്കിൽ രാത്രി പന്ത്രണ്ടരയോടെയാണ് മത്സരം തുടങ്ങുക.
 
ഒറ്റ ഗോളിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ അടിയറവ് പറയിച്ചാണ് ബെൽജിയം എത്തുന്നത്. പ്ലേമേക്കർ കെവിൻ ഡിബ്യൂയിനെയുടെയും നായകൻ ഏഡൻ ഹസാർഡിന്റെയും പരിക്കാണ് ബെൽജിയത്തെ വലയ്ക്കുന്നത്. എങ്കിലും മുന്നേറ്റ നിരയിൽ മികച്ച ഫോമിൽ കളിക്കുന്ന റൊമേലു ലുക്കാക്കുവും തോർഗൻ ഹസാർഡും ഇറ്റാലിയൻ കോട്ട പിളർക്കുമെന്ന പ്രതീക്ഷയിലാണ് ബെൽജിയം ആരാധകർ. 
 
അതേസമയം പരമ്പരാഗതമായ പ്രതിരോധകരുത്തിൽ നിന്നും മാറി ഗോളുകൾ കണ്ടെത്തിയാണ് ഇത്തവണത്തെ ഇറ്റാലിയൻ കുതിപ്പ്. ഇത് തുടർച്ചയായ നാലാം തവണയാണ് ഇറ്റലി ക്വാർട്ടറിലെത്തുന്നത്. കഴിഞ്ഞ 3 തവണയും മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടിരുന്നു. 3 തവണയും വിജയം ഇറ്റലിക്കൊപ്പമായിരുന്നു. ഇറ്റലിയും ബെൽജിയവും തമ്മിൽ നേർക്കുനേർ  22 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. കണക്കുകളിൽ വ്യക്തമായ ആധിപത്യമുള്ളത് ഇറ്റലിക്കുള്ളത്. 14 മത്സരങ്ങളിൽ ഇറ്റലി ജയിച്ചപ്പോൾ ബെൽജിയത്തിന് 4 തവണമാത്രമാണ് വിജയിക്കാനായത്. ഈ കണക്കുകളെല്ലാം തന്നെ ഇറ്റലിക്ക് മേ‌ൽക്കൈ നൽകുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയൽവാസിയുടെ ഭാര്യയാണ് നല്ലതെന്ന് തോന്നുന്ന പോലെയാണ് ബാറ്റും, ദിനേശ് കാർത്തികിന്റെ കമന്ററി വിവാദത്തിൽ