Webdunia - Bharat's app for daily news and videos

Install App

Harry Kane: ആർക്കാടാ കിരീടമില്ലാത്തത്, ആ ചീത്തപ്പേര് ഇനി ഹാരി കെയ്നിനില്ല, ബുണ്ടസ് ലിഗ വിജയികളായി ബയേൺ

അഭിറാം മനോഹർ
തിങ്കള്‍, 5 മെയ് 2025 (13:09 IST)
Harry Kane wins Bundesliga
2024- 25 സീസണിലെ ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്. ക്ലബിന്റെ മുപ്പത്തിനാലാമത്തെ ജര്‍മന്‍ ലീഗ് കിരീടമാണ് ബയേണ്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ബുണ്ടസ് ലിഗ ജേതാക്കളായ ബയേര്‍ ലെവര്‍കൂസനെ മറികടന്നാണ് ബയേണ്‍ കിരീടമുറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തീല്‍ ലെവര്‍കൂസന്‍ ഫ്രീബര്‍ഗിനോട് 2-2 സമനിലയില്‍ പിരിഞ്ഞതോടെ 2 മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ബയേണിന്റെ പോയന്റ് വ്യത്യാസം 8 ആയി ഉയര്‍ന്നിരുന്നു.
 
 ബയേണ്‍ കഴിഞ്ഞ ദിവസം ലെയ്ഗ്പ്‌സിഗിനോട് 3-3ന് സമനിലയില്‍ പിരിഞ്ഞതോടെ ബുണ്ടസ് ലിഗ കിരീടം നേടണമെങ്കില്‍ ബയര്‍ ലവര്‍കൂസന് ഫ്രീബര്‍ഗിനെതിരെ വിജയം അനുവാര്യമായിരുന്നു. മത്സരത്തിലെ നിര്‍ണായകമായ 3 പോയന്റ് നേടാനാകാതെ വന്നതോടെയാണ് ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോല്‍ ബയേണ്‍ മ്യൂണിക്കിന് 76 പോയന്റും ലെവര്‍കൂസന് 68 പോയന്റുകളുമാണുള്ളത്.
 
 ബയേണിന്റെ കിരീടനേട്ടത്തോടെ കരിയറിലെ ആദ്യ മേജര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കറായ ഹാരി കെയ്‌നിന് സാധിച്ചു. സീസണില്‍ 24 ഗോളുകള്‍ നേടി ബയേണിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകപങ്കാണ് ഹാരി കെയ്ന്‍ വഹിച്ചത്. നേരത്തെ ഇംഗ്ലണ്ട് ദേശീയ റ്റീമിലും ടോട്ടന്നമിലും ഹാരി കെയിനിന് കിരീടനേട്ടങ്ങളൊന്നും സ്വന്തമാക്കാനായിരുന്നില്ല. പല ടൂര്‍ണമെന്റുകളിലും ഫൈനലുകളില്‍ വന്നെങ്കിലും കിരീടനേട്ടം സ്വന്തമാക്കാനാവാതെ വന്നതോടെ ഹാരികെയ്‌നിന്റെ ട്രോഫി ശാപം ഫുട്‌ബോള്‍ ലോകത്ത് പ്രശസ്തമായിരുന്നു. ബയേണിനൊപ്പം ഈ ശാപത്തിന് കൂടിയാണ് അന്ത്യമായിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രസ്സിംഗ് റൂമിലിരുന്ന് കളികാണുന്ന അനുഭവം വേറെയാണ്, ഓരോ നിമിഷവും ടെൻഷനടിച്ചാണ് കണ്ടത്: സൂര്യകുമാർ യാദവ്

കിരീടം തരാം പക്ഷേ കണ്ടീഷനുണ്ട്, ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ പുത്തൻ ട്വിസ്റ്റ്

വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ തന്നെ കൈയ്യോടെ പിടികൂടി, ചഹൽ ചതിച്ചെന്ന് ധനശ്രീ വർമയുടെ വെളിപ്പെടുത്തൽ

ഗില്ലിനെ കൊണ്ടുവന്നിട്ട് എന്തുണ്ടായി?, സഞ്ജുവിനെ ഓപ്പണിങ്ങിൽ തിരിച്ചെത്തിക്കണമെന്ന് ശശി തരൂർ

എന്റെ കാലിനിട്ട് ഒരു പണി തന്നാണ് വിരമിക്കുന്നത്, ക്രിസ് വോക്‌സിന്റെ വിരമിക്കലില്‍ ചിരി പടര്‍ത്തി റിഷഭ് പന്ത്

അടുത്ത ലേഖനം
Show comments