Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയാളെയൊരു അര്‍ധ ക്രൂശിതരൂപം പോലെ കാണപ്പെട്ടു, അനുചരന്‍മാര്‍ അരികിലേക്ക് ഓടിയെത്തി; വിജയ പെനാല്‍റ്റി നേടുമ്പോള്‍ മെസി എന്ത് ചെയ്യുകയായിരുന്നു? വീഡിയോ കാണാം

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി നാലാമത്തെ കിക്ക് എടുക്കുന്നത് ഗോണ്‍സാലോ മോണ്ടിയല്‍ ആണ്

How Messi Celebrated World Cup Victory
, ചൊവ്വ, 20 ഡിസം‌ബര്‍ 2022 (10:09 IST)
മെസി ലോകകപ്പ് ഏറ്റുവാങ്ങുന്നതോ അതിനുശേഷം ടീം അംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്നതോ ഒന്നുമല്ല ലോകകപ്പിലെ പലരുടെയും സുന്ദരമായ കാഴ്ച. അത് ലോക കിരീടം എന്റെ അര്‍ജന്റീനയ്ക്ക് സ്വന്തമാണെന്ന് മെസി തിരിച്ചറിഞ്ഞ ആദ്യ നിമിഷമാണ്. ആ രംഗങ്ങള്‍ ഇങ്ങനെയായിരുന്നു...,
 
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി നാലാമത്തെ കിക്ക് എടുക്കുന്നത് ഗോണ്‍സാലോ മോണ്ടിയല്‍ ആണ്. ഈ കിക്ക് ലക്ഷ്യത്തിലെത്തിയാല്‍ അര്‍ജന്റീന ലോകകിരീടത്തിനു അവകാശികളാകും. ലൗട്ടാറോ മാര്‍ട്ടിനെസിനും നിക്കോളാസ് ഒറ്റമെന്‍ഡിക്കും നടുവില്‍ മെസി നില്‍പ്പുണ്ട്. മോണ്ടിയലിന്റെ കിക്ക് ലക്ഷ്യം കാണുന്നതും ഒറ്റമെന്‍ഡിയും മാര്‍ട്ടിനെസും അടക്കമുള്ള താരങ്ങള്‍ വിജയം ആഘോഷിക്കാന്‍ മോണ്ടിയലിന്റെ അടുത്തേക്ക് ഓടി. മെസി ഒറ്റയ്ക്കായി. കൈകള്‍ രണ്ടും വിരിച്ചുപിടിച്ച് അയാള്‍ മൈതാനത്ത് മുട്ടുകുത്തി... ഒരു മിശിഹാ രൂപം പോലെ ! ഒറ്റ കാഴ്ചയില്‍ ഒരു അര്‍ധ ക്രൂശിത രൂപം പോലെ തോന്നി. അയാള്‍ സന്തോഷം കൊണ്ട് ആര്‍ത്തലച്ച് കരഞ്ഞു. പ്രിയപ്പെട്ട നായകന്റെ അരികിലേക്ക് ആദ്യം പരേഡസ് ഓടിയെത്തി, പിന്നാലെ അക്യുന, ഒറ്റമെന്‍ഡി... അങ്ങനെ മിശിഹായ്ക്ക് ചുറ്റിലും പ്രിയപ്പെട്ട ശിഷ്യന്‍മാര്‍ ചേര്‍ന്നിരിക്കുന്നതുപോലെ മെസിക്ക് ചുറ്റും അവന്റെ അനുചരന്‍മാര്‍. ഈ മിശിഹാ ചരിത്രം ഇവിടെ പൂര്‍ണമാക്കപ്പെടുന്നു !
എന്ത് മനോഹരമായ കാഴ്ചയായിരുന്നു അത്. എന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ട എല്ലാ നിയോഗങ്ങളും ഞാന്‍ പൂര്‍ത്തിയാക്കി എന്നൊരു സംതൃപ്തി അയാളുടെ മുഖത്തുണ്ട്. ഈ ലോകം വെട്ടിപിടിച്ചവന്റെ സന്തോഷം അയാളില്‍ കാണാം...! കാല്‍പന്തുകളിയുടെ മിശിഹ പരിപൂര്‍ണനാക്കപ്പെട്ട ആ നിമിഷം എത്ര സുന്ദരം !
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് വിജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് മെസി