Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Blasters: പെപ്രയും, ഡ്രിൻസിച്ചും ഇഷാൻ പണ്ഡിതയും അടക്കം നാല് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരക്കാരായി 2 പുതിയ താരങ്ങൾ

Kerala Blasters

അഭിറാം മനോഹർ

, ബുധന്‍, 18 ജൂണ്‍ 2025 (16:56 IST)
ഐഎസ്എല്ലില്‍ ഏറക്കാലമായി കളിക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒരു കിരീടനേട്ടം സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ക്ലബുകളില്‍ ഒന്നായിട്ടും പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ അവസരങ്ങള്‍ നഷ്ടമായി. 2025-26 സീസണില്‍ കപ്പടിക്കണമെന്ന് ഉറപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. പുതിയ പരിശീലകന് കീഴില്‍ ടീം അടിമുടി മാറ്റിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.
 
 ഇന്ത്യന്‍ മുന്നേറ്റ നിര താരമായ ഇഷാന്‍ പണ്ഡിത, 2023 സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്നുള്ള ഘാന താരം ക്വാമെ പെപ്ര,സെന്റര്‍ ബാക്കായ മിലോസ് ഡ്രിന്‍സിച്ച് കഴിഞ്ഞ സീസണില്‍ ലോണടിസ്ഥാനത്തില്‍ ടീമിലെത്തിയ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിങ് എന്നിവരാണ് ടീം വിട്ടത്. അതേസമയം പുതിയ സീസണിനായി 2 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്തത്. റൈറ്റ് ബാക്ക് താരമായ 27കാരനായ അമയ് രണെവാഡെയെ മുംബൈ സിറ്റി എഫ്‌സയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്തത്. അഞ്ച് വര്‍ഷത്തെ കരാറാണ് യുവതാരവുമായി മഞ്ഞപ്പട ഒപ്പുവെച്ചത്. ഗോള്‍കീപ്പറായ ആര്‍ഷ് ഷെയ്ഖാണ് മറ്റൊരു താരം. 22 കാരനായ താരത്തെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍ഡ്‌സില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ മോശം ഗോള്‍ കീപ്പിംഗ് പ്രകടനം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ആര്‍ഷ് ഷെയ്ഖിനെ ടീമിലെത്തിച്ചിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിസിഐയ്ക്ക് തിരിച്ചടി, കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി