Select Your Language

Notifications

webdunia
webdunia
webdunia
webdunia

Inter Miami: 'അയ്യയ്യേ നാണക്കേട്'; ലീഗ്‌സ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി, നിസഹായനായി മെസി

26-ാം മിനിറ്റില്‍ ഡി റൊസാരിയോയിലൂടെയാണ് സിയാറ്റില്‍ സൗണ്ടേഴ്‌സ് ആദ്യ ഗോള്‍ നേടിയത്

Inter Miami, Inter Miami defeated in Leagures Cup, Lionel Messi Inter Miami, ഇന്റര്‍ മിയാമി, ലീഗ്‌സ് കപ്പ്, മയാമിക്ക് ഫൈനലില്‍ തോല്‍വി

രേണുക വേണു

, തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (08:37 IST)
Inter Miami

Inter Miami: 2025 ലീഗ്‌സ് കപ്പ് ഫൈനലില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് തോല്‍വി. ഫൈനലില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മയാമിയെ വീഴ്ത്തിയത്. മയാമിയെ കിരീടത്തിലേക്ക് നയിക്കുകയെന്ന മെസിയുടെ മോഹം പൊലിഞ്ഞു. 
 
26-ാം മിനിറ്റില്‍ ഡി റൊസാരിയോയിലൂടെയാണ് സിയാറ്റില്‍ സൗണ്ടേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ലയണല്‍ മെസിയും ലൂയി സുവാരസും അടക്കമുള്ള മയാമി താരങ്ങള്‍ പ്രതിരോധത്തിലായി. പിന്നീട് രണ്ടാം പകുതിയിലാണ് മെസിയും സംഘവും അല്‍പ്പമെങ്കിലും കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തിയത്. എന്നാല്‍ അതും ഫലംകണ്ടില്ല. 
 
84-ാം മിനിറ്റില്‍ സിയാറ്റിലിനു അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സ് റോള്‍ഡന്‍ ലീഡ് ഉയര്‍ത്തി. മത്സരം അവസാന മിനിറ്റുകളിലേക്ക് എത്തിയപ്പോള്‍ പോള്‍ റോത്രോക്കിലൂടെ മൂന്നാം ഗോളും പിറന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്