Publish Date: Wed, 19 Apr 2023 (20:48 IST)
Updated Date: Wed, 19 Apr 2023 (20:37 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ കപ്പുയർത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ഹാർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ക്യാപ്റ്റൻസി മികവുമായിരുന്നു ഗുജറാത്തിനെ ഐപിഎൽ വിജയികളാക്കുന്നതിൽ നിർണായകമായിരുന്നത്. എന്നാൽ ഒട്ടേറെ മാറ്റങ്ങൾ ഐപിഎല്ലിൽ ഉണ്ടായ കഴിഞ്ഞ സീസണിൽ താൻ ആദ്യം ചേരാനിരുന്നത് ലഖ്നൗ സൂപ്പർ ജയൻ്റിസിനൊപ്പമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാർദ്ദിക്.
ഐപിഎല്ലിലെ മറ്റൊരു പുതിയ ടീമായ ലഖ്നൗ സൂപ്പർ ജയൻ്സും എന്ന സമീപിച്ചിരുന്നു. എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ലഖ്നൗവിനെ നയിക്കുന്നത്. അന്നത്തെ സാഹചര്യത്തിൽ അങ്ങനെ ഒരാൾക്കൊപ്പം കളിക്കേണ്ടത് പ്രധാനമായിരുന്നു. അതിനാൽ ലഖ്നൗവിൽ കളിക്കാനായി ഞാൻ തയ്യാറെടുത്തിരുന്നു. എന്നാൽ ഗുജറാത്ത് പരിശീലകനായ ആശിഷ് നെഹ്റയുടെ ഫോൺ കോളാണ് എല്ലാം മാറ്റിമറിച്ചത്. എന്നോട് ഗുജറാത്തിൻ്റെ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ പറഞ്ഞത് അദ്ദേഹമാണ്. തികച്ചും സർപ്രൈസിംഗ് ആയിരുന്നു അത്. പാണ്ഡ്യ പറയുന്നു.