Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് വർഷത്തിന് ശേഷമാണ് ഹോം ഗ്രൗണ്ടിൽ, ഞങ്ങൾക്കാരെയും പേടിയില്ല: ടോസിംഗിനിടെ സഞ്ജു

IPL
, ബുധന്‍, 19 ഏപ്രില്‍ 2023 (20:48 IST)
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻ്സിനെതിരായ മത്സരത്തിൽ ടോസിംഗിനിടെ നയം വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. നിലവിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള തങ്ങൾ ആ സ്ഥാനം നിലനിർത്താനായാണ് ഇറങ്ങുന്നത്. ആരെയും പേടിക്കാതെ കളിക്കുക എന്ന മനോഭാവമാണ് തങ്ങൾക്കുള്ളതെന്നും സഞ്ജു വ്യക്തമാക്കി.
 
ഇത് നല്ലൊരു വിക്കറ്റാണെന്ന് തോന്നുന്നു. ഞങ്ങൾ ആദ്യം ബൗൾ ചെയ്യാൻ പോകുന്നു. നാല് വർഷങ്ങൾക്ക് ശേഷം ജയ്പൂരിൽ തിരിച്ചെത്തി കളിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. സമ്മർദ്ദത്തിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം ഇരിക്കുന്നത്. നിർഭയമായ മനോഭാവമാണ് ഞങ്ങളുടെ ടീമിനുള്ളത്. സഞ്ജു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിസ്ഡൻ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ വനിത: ചരിത്രനേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ