Publish Date: Sun, 30 Sep 2018 (11:28 IST)
Updated Date: Sun, 30 Sep 2018 (11:29 IST)
ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ മടങ്ങിവരവ്. ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ എടികെ കൊല്‍ക്കത്തയ്‌ക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയം. മറ്റേജ് പോപ്ലാറ്റ്നിക്ക്, സ്ലാവിസ്ല സ്‌റ്റോയാനോവിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്.
മഹാ പ്രളയത്തില്‍ നിന്ന് കരകയറി വരുന്ന കേരളത്തിന് ഇന്നത്തെ ജയം ആവശ്യമാണന്ന് മത്സരത്തിന് മുമ്പ് സികെ വിനീത് പറഞ്ഞത് ആരാധകര്‍ നെഞ്ചേറ്റിയിരിക്കുന്നു.ആദ്യ പകുതിയില്‍ മുന്നേറിക്കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ ചെറുത്തു നില്‍ക്കുന്നതില്‍ എടികെ വിജയിച്ചു.
രണ്ടാം പകുതിയില്‍ തന്ത്രം മാറ്റിയിറങ്ങിയ കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു. 76ആം മിനുട്ടിലാണ് മത്സരത്തില്‍ ആദ്യ ട്വിസ്റ്റ്. മറ്റേജ് പോപ്ലാറ്റ്നിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള തന്റെ വരവറിയിച്ച നിമിഷമായിരുന്നു അത്. രണ്ടാം ഗോള്‍ പ്രതിരോധ താരം സ്ലാവിസ്ല സ്‌റ്റോയാനോവിച്ചിന്റെ വകയായിരുന്നു.