പൊലീസിന്റെ നിര്‍ദേശം തള്ളി; ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായി

പൊലീസിന്റെ നിര്‍ദേശം തള്ളി; ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായി

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (18:45 IST)
ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി ഐഎസ്എൽ മൽസരം മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ പൊലീസിനെ അറിയിച്ചു. നേരത്തെ തീരുമാനിച്ചതുപോലെ മത്സരം നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതുവത്സര രാത്രിയിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരത്തിന്റെ തിയതി മാറ്റണമെന്ന് പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരം മാറ്റിവയ്‌ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ടി വരുമെന്നതിനാൽ സ്റ്റേഡിയത്തിൽ കൂടുതൽ പൊലീസിനെ ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഇതിനാല്‍ മത്സരം മാറ്റിവയ്‌ക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടത്.

തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. നിലവില്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 31-ന് വൈകിട്ട് 5.30നാണ് കൊച്ചിയില്‍ മത്സരം നടക്കേണ്ടത്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശ് കളിക്കാനില്ല എന്നത് ദൗർഭാഗ്യകരം, ലോകകപ്പിന് തൊട്ട് മുൻപ് പരാമർശവുമായി പാക് നായകൻ

ഓപ്പണിംഗ് സ്ഥാനത്തേക്ക് കണ്ണുണ്ടായിരുന്നു, ദക്ഷിണാഫ്രിക്കക്കെതിരായ വെടിക്കെട്ട് പ്രകടനത്തിന് ശേഷം പ്രതികരണവുമായി ഇഷാൻ കിഷൻ

WPL Finals : ഇത്തവണയെങ്കിലും കപ്പടിക്കണം, രണ്ടും കൽപ്പിച്ച് ഡൽഹി, രണ്ടാം കിരീടം തേടി ആർസിബി

സഞ്ജു മങ്ങി, പക്ഷേ അണ്ടർ 19ൽ പുതിയ മലയാളി തിളക്കം, ലോകകപ്പ് സെമിയിൽ അഫ്ഗാനെതിരെ സെഞ്ചുറിയുമായി ആരോൺ ജോർജ്

Lionel Messi : ലോകകപ്പ് അടുത്ത്, തന്റെ ആദ്യകാല ക്ലബിലേക്ക് മടങ്ങാനൊരുങ്ങി മെസ്സി

അടുത്ത ലേഖനം
Show comments