Publish Date: Fri, 02 Dec 2022 (15:03 IST)
Updated Date: Fri, 02 Dec 2022 (15:06 IST)
അർജൻ്റീന നായകൻ ലയണൽ മെസ്സിയും പോളണ്ട് നായകൻ റോബർട്ട് ലെവൻഡോവ്സ്കിയും മത്സരശേഷം സൗഹൃദം പങ്കിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ലബ് ഫുട്ബോളിൽ പരസ്പരം മത്സരിച്ചിരുന്ന താരങ്ങൾ തമ്മിലുള്ള സൗഹൃദക്കാഴ്ചകൾ ആരാധകർക്കും സന്തോഷം നൽകുന്നതായിരുന്നു.
എന്താണ് ഇരുവരും തമ്മിൽ സംസാരിച്ചതെന്ന് മെസ്സിയോട് ചോദിച്ചപ്പോൾ പിച്ചിൽ നടക്കുന്ന കാര്യങ്ങൾ അവിടെ തീരുന്നുവെന്ന മറുപടിയാണ് മെസ്സി നൽകിയത്. എന്നാൽ തങ്ങൾ തമ്മിൽ സംസാരിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെവൻഡോവ്സ്കി. അങ്ങനെ സീരിയസ് ആയൊരു സംസാരമല്ല ഞങ്ങൾ തമ്മിൽ നടന്നത്. അതൊരു രസകരമായ സംഭാഷണമായിരുന്നു. ഞാൻ പതിവിൽ നിന്നും വ്യത്യസ്തമായി പ്രതിരോധാത്മകമായാണ് കളിച്ചതെന്ന് മെസ്സിയോട് പറഞ്ഞു.ചില സാഹചര്യങ്ങളിൽ അങ്ങനെ വേണ്ടിവരുമെന്നും ലെവൻഡോസ്കി പറഞ്ഞു.