Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം പകുതിയില്‍ ടോട്ടനത്തിനെ പിച്ചിച്ചീന്തി; യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറിലേക്ക്

രണ്ടാം പകുതിയില്‍ ടോട്ടനത്തിനെ പിച്ചിച്ചീന്തി; യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറിലേക്ക്

രണ്ടാം പകുതിയില്‍ ടോട്ടനത്തിനെ പിച്ചിച്ചീന്തി; യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറിലേക്ക്
ലണ്ടന്‍ , വ്യാഴം, 8 മാര്‍ച്ച് 2018 (11:36 IST)
ഒന്നിനെതിരെ രണ്ടു ഗോളിന് ടോട്ടനത്തിനെ തോല്‍പ്പിച്ച് യുവന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ യുവന്റസിന്റെ മൂന്നാം ക്വാര്‍ട്ടര്‍ പ്രവേശനമാണിത്.

സ്വന്തം ഗ്രൗണ്ടില്‍ 1-2 ന് എഫ്സി ബാസലിനോട് തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തി.

ഇറ്റലിയിലെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ 2-2 സമനില വഴങ്ങിയ യുവന്റസ് ഗോണ്‍സാലോ ഹിഗ്വയ്ന്‍, പൗളോ ഡിബാല എന്നീ അര്‍ജന്റീനാ താരങ്ങളുടെ മികവിലാണ് എതിരാളികളുടെ മണ്ണില്‍ ജയിച്ചു കയറിയത്. ഇരുപാദങ്ങളിലുമായി 4-3ന്റെ ജയമാണ് ഇറ്റാലിയന്‍ കരുത്തര്‍ സ്വന്തമാക്കിയത്.

39മത് മിനിറ്റില്‍ സണ്‍ ഹ്യുങ് മിന്‍ ടോട്ടനത്തിനെ മുന്നില്‍ എത്തിച്ചെങ്കിലും രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത യുവന്റസ് മത്സരം തിരിച്ചു പിടിച്ചു. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച പോരാട്ടമായിരുന്നു ഇറ്റാലിയന്‍ പട പിന്നീട് പുറത്തെടുത്തത്.

എഫ്സി ബാസലിന്റെ തട്ടകത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി. എട്ടാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിന്റെ ഗോളില്‍ അവര്‍ മുന്നലെത്തിയിരുന്നെങ്കിലും 17മത് മിനുട്ടില്‍ മുഹമ്മദ് എല്‍ യൂനുസി ഗോള്‍ മടക്കി. 71മത് മിനുട്ടില്‍ മിച്ചേല്‍ ലാങ് ആണ് സന്ദര്‍ശകരുടെ വിജയ ഗോള്‍ നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറില്‍ ഗര്‍ഭനിരോധന ഉറകള്‍, നിരവധി സ്‌ത്രീകളുമായി ബന്ധം, സെക്‍സ് ചാറ്റിംഗും സജീവം; ഷമിക്കെതിരെ തെളിവുകളുമായി ഭാര്യ രംഗത്ത്