Publish Date: Thu, 20 Sep 2018 (18:37 IST)
Updated Date: Thu, 20 Sep 2018 (18:40 IST)
കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കളത്തിൽ ഇറങ്ങുന്നവരും അതിനായി അണിയറയിൽ പ്രവർത്തിക്കുന്നവരും ഒരു ക്ലബ്ബിനെ മാത്രമല്ല ഒരു നാടിനെയാകെയാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ഐ എസ് ലീഗീനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ ടീമിൽ നല്ല പ്രതിക്ഷയുണ്ട്. പ്രീസീസൺ മത്സരങ്ങളിൽ ടീമിനു മികച്ച ഒത്തിണക്കം കൈവരിക്കാനായിട്ടുണ്ട്. ടീം അംഗങ്ങൾ എല്ലാവരും തങ്ങളുടെ നൂറ് ശതമാനം തന്നെ കളിക്കളത്തിൽ നൽകുമെന്ന് തനിക്കുറപ്പുണ്ടെന്നും കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.
തായ്‌ലാൻഡിലായിരുന്നു കേരളാ ബ്ലസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്രീസീസൺ മത്സരങ്ങൾ. ഇതിനു മുൻപ് കൊച്ചിയിൽ വച്ചു നടന്ന ലാ ലീഗ വേൾഡ് ടൂർണമെന്റിലും കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. ഈ മത്സങ്ങൾ ടീമിന്റെ പ്രകടനത്തിന് കൂടുതൽ കരുത്തുപകരും. ഇന്ത്യൻ താരങ്ങൾ മെച്ചപ്പെടുന്നുണ്ട് എന്ന് ഓരോ സീസണിലെ പ്രകടനങ്ങളിൽനിന്നും വ്യക്തമാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.