വലന്‍സിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് കപ്പ്( കോപ്പ ഡെല്‍ റെ) സെമി ഫൈനലില്‍. ഫെറാന്‍ ടോറസിന്റെ ഹാട്രിക് പ്രകടനത്തിന്റെ മികവില്‍ അനായാസവിജയമാണ് ബാഴ്‌സ നേടിയത്. കളിയുടെ ആദ്യ അര മണിക്കൂറില്‍ തന്നെ വലന്‍സിയക്കെതിരെ നാല് ഗോളുകള്‍ സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ മുന്നിലെത്തി. പതിനേഴാം മിനിറ്റില്‍ രണ്ടാം ഗോളും ടോറസ് കണ്ടെത്തി. 22മത് ഇനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസും മുപ്പതാം മിനിറ്റില്‍ ടോറസും വീണ്ടും ഗോളുകള്‍ നേടി. മത്സരത്തിന്റെ അന്‍പത്തിയൊമ്പതാം മിനിറ്റില്‍ ലാമിന്‍ യമാലാണ് ബാഴ്‌സയുടെ അഞ്ചാം ഗോള്‍ നേടിയത്.