Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lionel Messi: കരഞ്ഞുകൊണ്ട് കളം വിട്ട് മെസി, ഫൈനലില്‍ മുഴുവന്‍ സമയം കളിക്കാനായില്ല !

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മെസിയുടെ പരുക്കിനു കാരണമായ സംഭവം ഉണ്ടാകുന്നത്

Lionel Messi

രേണുക വേണു

, തിങ്കള്‍, 15 ജൂലൈ 2024 (08:38 IST)
Lionel Messi

Lionel Messi: കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയ്ക്കായി മുഴുവന്‍ സമയം കളിക്കാനാവാതെ ലയണല്‍ മെസി. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ പരുക്കിനെ തുടര്‍ന്ന് മെസി കളം വിട്ടു. നടക്കാന്‍ പോലും പ്രയാസപ്പെട്ട മെസി കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. ബെഞ്ചില്‍ എത്തിയ ശേഷവും പൊട്ടിക്കരയുന്ന മെസിയെയാണ് ആരാധകര്‍ കണ്ടത്. ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുപോകുന്ന സമയത്ത് ടീമിനായി മുഴുവന്‍ സമയം കളിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തില്‍ മെസി ബൂട്ട് വലിച്ചെറിയുകയും ചെയ്തു. 
 
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മെസിയുടെ പരുക്കിനു കാരണമായ സംഭവം ഉണ്ടാകുന്നത്. കൊളംബിയന്‍ താരം സാന്റിയാഗോ അരീസ് മെസിയെ ടാക്കിള്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മെസി വീഴുകയും വലതുകാലില്‍ പരുക്കേല്‍ക്കുകയും ചെയ്തു. കണങ്കാലില്‍ ശക്തമായ വേദനയുണ്ടായിരുന്നെങ്കിലും പിന്നീട് മെസി കളി തുടരുകയായിരുന്നു. 
 


രണ്ടാം പകുതിയിലേക്ക് എത്തിയപ്പോഴും കാല്‍ വേദനയെ തുടര്‍ന്ന് മെസി പലപ്പോഴും പിന്‍വലിയുന്നുണ്ടായിരുന്നു. 63-ാം മിനിറ്റില്‍ വീണ്ടും കാലുവേദന അനുഭവപ്പെടുകയും ഏതാനും മിനിറ്റുകള്‍ക്കു ശേഷം താരം കളം വിടുകയുമായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുല്‍കോര്‍ട്ടില്‍ രാജകുമാരന്റെ അവതാരപ്പിറ്വി, ജോക്കോവിച്ചിനെ ഫൈനലില്‍ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡന്‍ നേട്ടം