Select Your Language

Notifications

webdunia
webdunia
webdunia
webdunia

Manchester United vs Tottenham Hotspur: അവസാന പിടിവള്ളി, യൂറോപ്പ ലീഗ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടന്നത്തിനെതിരെ, ജയിച്ചാൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത

Manchester United vs Tottenham Europa League final,UEFA 2024 final Man Utd vs Spurs,Europa League final,Man United vs Tottenham,മാഞ്ചസ്റ്റർ യുണൈറ്റഡ് vs ടോട്ടൻഹാം ,യൂറോപ്പ ലീഗ് ഫൈനൽ,മാൻ യു vs സ്പേഴ്സ്

അഭിറാം മനോഹർ

, ബുധന്‍, 21 മെയ് 2025 (16:29 IST)
Manchester United vs Tottenham Hotspur, UEFA Europa Leauge final
യൂറോപ്പ ലീഗ് ഫൈനലില്‍ ഇന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടന്നം ഹോട്ട്‌സ്പറും ഏറ്റുമുട്ടുന്നു. വിജയിക്കുന്ന ടീമിന് യൂറോപ്പ ലീഗ് ട്രോഫിക്കൊപ്പം അടുത്ത സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള യോഗ്യതയും സ്വന്തമാകും എന്നതിനാല്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നിലായതോടെ 2 ടീമുകള്‍ക്കും അടുത്ത വര്‍ഷത്തേക്കുള്ള ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായിരുന്നു. എന്നാല്‍ ഒരൊറ്റ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് പ്രവേശനം കൂടിയാണ് ഇന്ന് ഇരുടീമുകള്‍ക്കും തുറക്കുക. സ്‌പെയിനിലെ ബില്‍ബാവോയില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി 12:30നാണ്. സോണി ടെന്‍ 2,3 ചാനലുകളില്‍ മത്സരം തത്സമയം കാണാനാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ