Kerala Blasters: കപ്പില്ല, നല്ല സൈനിങ്ങില്ല, ഇപ്പോള്‍ ക്ലബിന് ലൈസന്‍സുമില്ല, ഇങ്ങനെ മൂഞ്ചിയ മാനേജ്‌മെന്റ് വേറെയില്ല പൊങ്കാലയിട്ട് ആരാധകര്‍
2025- 2026 സീസണിലേക്കുള്ള പ്രീമിയര്‍ 1 ക്ലബ് ലൈസന്‍സ് നേടുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.
2025- 2026 സീസണിലേക്കുള്ള പ്രീമിയര്‍ 1 ക്ലബ് ലൈസന്‍സ് നേടുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്ലബ് ലൈസന്‍സിങ് പക്രിയയിലാണ് ബ്ലാസ്റ്റേഴ്‌സിന് ലൈസന്‍സ് നിഷേധിക്കപ്പെട്ടത്. ചില ആവശ്യകതകള്‍ ക്ലബിന്റെ നിയന്ത്രണത്തിലും അതീതമായതാണ് ലൈസന്‍സ് നഷ്ടപ്പെടാന്‍ കാരണമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ക്ലബ് അറിയിച്ചു.
പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരുകളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കാണുമെന്നും ക്ലബ് വ്യക്തമാക്കി. അതേസമയം വലിയ വിമര്‍ശനങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ ഉയരുന്നത്. ശക്തമായ ഒരു ആരാധക നിരയുണ്ടായിട്ടും ഒരു കപ്പ് പോലും കാണികള്‍ക്കായി സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ആരാധകരെ തൃപ്തിപ്പെടുത്തുന്ന സൈനിങ്ങുകള്‍ ഇല്ല. ഇപ്പോഴിതാ ലൈസന്‍സും ഇല്ലാ. ഈ ദുരന്തം മാനേജ്‌മെന്റ് പിരിച്ചുവിടണമെന്നാണ് പലരും ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിന് കീഴില്‍ ഉയരുന്നത്.