ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ നിര്‍ണായകമത്സരത്തില്‍ ഹാട്രിക് ഗോളുകളുമായി തിളങ്ങിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെ പ്രശംസിച്ച് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി. സീസണില്‍ ഇതുവരെ 28 ഗോളുകളുമായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്. എംബാപ്പെയ്ക്ക് റയല്‍ മാഡ്രിഡില്‍ ഇനിയും ഉയരങ്ങളിലെത്താന്‍ സാധിക്കുമെന്നും ആഞ്ചലോട്ടി പറഞ്ഞു.
എംബാപ്പെയുടെ ഈ ഹാട്രിക്കിനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അത് വന്നെത്തി. ക്രിസ്റ്റ്യാനോയുടെ നിലവാരത്തില്‍ ഉയരാനുള്ള മികവ് എംബാപ്പെയ്ക്കുണ്ട്. അദ്ദേഹം അതിനായി പ്രവര്‍ത്തിക്കണമെന്ന് മാത്രം. ക്രിസ്റ്റ്യാനോ സെറ്റ് ചെയ്ത് വെച്ച നിലവാരം വളരെ ഉയര്‍ന്നതാണ്. ഇവിടെ കളിക്കുന്ന ഇതേ ആവേശവും ക്വാളിറ്റിയും തുടര്‍ന്നാണ് എംബാപ്പെയ്ക്ക് ആ നിലവാരത്തിലെത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അത് എളുപ്പമുള്ള കാര്യമല്ല. ഒട്ടേറെ പരിശ്രമം അതിനായി വേണ്ടിവരുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.