Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'എനിക്ക് അരിശം വന്നു'; പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിച്ച് മെസി

പോളണ്ടിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചത്

Messi got angry after Penalty miss
, വ്യാഴം, 1 ഡിസം‌ബര്‍ 2022 (09:23 IST)
പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിച്ച് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. ആ പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ തനിക്ക് വല്ലാത്ത അരിശം തോന്നിയെന്ന് മത്സരശേഷം മെസി പറഞ്ഞു. എന്നാല്‍ തന്റെ ആ പിഴവിന് ശേഷമാണ് ടീം കൂടുതല്‍ കരുത്തോടെ കളിച്ചതെന്നും മെസി പറഞ്ഞു. പോളണ്ടിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. 
 
' ആ പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ എനിക്ക് അരിശം തോന്നി. എന്നാല്‍ ആ പിഴവിന് ശേഷം ടീം കൂടുതല്‍ കരുത്തോടെ കളിച്ചു. ആദ്യ ഗോള്‍ വീണാല്‍ കളിയില്‍ വലിയ മാറ്റം വരുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മെക്‌സിക്കോയ്‌ക്കെതിരായ കളിയിലെ വിജയം ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കി. ഉറപ്പായും ജയിക്കണമെന്ന് മനസ്സില്‍ വിചാരിച്ചാണ് ടീം ഇറങ്ങിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം കടുപ്പമേറിയതാകുമെന്ന് അറിയാം. ആര്‍ക്കും ആരെയും തോല്‍പ്പിക്കാവുന്ന അവസ്ഥയാണ്. എപ്പോഴും ചെയ്യുന്നതുപോലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനായി കൃത്യമായി ഒരുങ്ങണം. വരുന്ന മത്സരങ്ങളില്‍ മുഴുവന്‍ കളിയും പുറത്തെടുക്കാന്‍ ശ്രമിക്കും,' മെസി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തര്‍ ലോകകപ്പ്: ഇതുവരെ പ്രീ ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍ ഏതൊക്കെ?