മെസിക്ക് പരുക്ക്; അര്‍ജന്റീന ക്യാംപില്‍ ആശങ്ക
ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് മെസിക്ക് പരുക്കേറ്റത്
Publish Date: Fri, 16 Dec 2022 (11:17 IST)
Updated Date: Fri, 16 Dec 2022 (11:22 IST)
അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് പരുക്ക്. ലോകകപ്പ് ഫൈനല്‍ മത്സരത്തിനു രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് മെസി പരുക്കിന്റെ പിടിയിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇന്നലെ മുതല്‍ മെസി ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്നില്ല.
ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് മെസിക്ക് പരുക്കേറ്റത്. ഇടത് തുടയുടെ പേശികളില്‍ താരത്തിനു കടുത്ത വേദനയുണ്ട്. ക്രൊയേഷ്യക്കെതിരായ മത്സരത്തിനിടെയും മെസി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വേദന സഹിച്ചാണ് മെസി സെമി ഫൈനലില്‍ മുഴുവന്‍ സമയവും കളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഒരു ദിവസം കൂടി പൂര്‍ണമായി വിശ്രമിച്ച ശേഷം ശനിയാഴ്ച മെസി പരിശീലനത്തിനു ഇറങ്ങിയേക്കുമെന്നാണ് അര്‍ജന്റൈന്‍ ക്യാംപില്‍ നിന്ന് ലഭിക്കുന്ന വിവരം. ടീം ചികിത്സാ സംഘം ഇപ്പോള്‍ മെസിക്കൊപ്പം ഉണ്ട്. ഫൈനലില്‍ മെസിക്ക് മുഴുവന്‍ സമയം കളത്തിലിറങ്ങാന്‍ സാധിക്കുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണിയും പ്രതീക്ഷിക്കുന്നു.