Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സി കളിക്കുന്നത് കപ്പെടുക്കാൻ ഉറപ്പിച്ച് തന്നെ, അർജന്റീനയുടെ 11 ഗോളുകളിൽ ഒൻപതിലും മെസ്സി സ്പർശം

മെസ്സി കളിക്കുന്നത് കപ്പെടുക്കാൻ ഉറപ്പിച്ച് തന്നെ, അർജന്റീനയുടെ 11 ഗോളുകളിൽ ഒൻപതിലും മെസ്സി സ്പർശം
, വ്യാഴം, 8 ജൂലൈ 2021 (14:29 IST)
കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഫൈനൽ വരെയുള്ള മത്സരങ്ങളിൽ അർജന്റീന നേടിയ 11 ഗോളുകളിൽ ഒൻപതെണ്ണത്തിലും മെസ്സി സ്പർശം. കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിട്ട് അർജന്റൈൻ പട ഇറങ്ങുമ്പോൾ ബ്രസീലിനെ ഏറ്റവുമധികം കുഴക്കുന്നത് മിന്നും ഫോമിലുള്ള ലയണൽ മെസ്സിയുടെ സാന്നിധ്യമാവും.
 
2021 കോപ്പയിൽ ആകെ 4 ഗോളു‌കളാണ് മെസ്സി നേടിയത്. ഇതിൽ രണ്ടെണ്ണം ഫ്രീകിക്കിൽ നിന്നാണ്. ആറ് കളികളിൽ അഞ്ച് അസിസ്റ്റുകളാണ് താരം നേടിയിട്ടുള്ളത്. കോപ്പാ അമേരിക്കയിലെ ഒരു എഡിഷനിൽ മാത്രം ഇത്രയും അസിസ്റ്റുകൾ നേടുന്ന ആദ്യതാരമാണ് മെസ്സി. കോപ്പയിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മെസ്സിക്ക് ഒന്നാമതെത്താൻ വേണ്ടതാവട്ടെ നാല് ഗോളുകൾ മാത്രവും.
 
ഇതുവരെ 6 കോപ്പ ടൂർണമെന്റുകളിൽ നിന്ന് 13 ഗോളുകളാ‌ണ് മെസ്സി നേടിയത്. 17 ഗോളുകളുമായി ബ്രസീലിന്റെ സിസിനോ, അർജന്റീനയുടെ നോർബെർടോ മെൻഡസ് എന്നിവരാണ് മെസ്സിക്ക് മുൻപിലുള്ളത്. നിലവിൽ 150 മത്സരങ്ങളിൽ നിന്ന് 76 ഗോളുകളാണ് മെസ്സിക്കുള്ളത്. ബ്രസീലുമായി ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ കിരീടനേട്ടത്തിനൊപ്പം 77 ഗോൾ നേട്ടമെന്ന ബ്രസീലിയൻ ഇതി‌ഹാസതാരം പെലെയുടെ റെക്കോർഡ് താരം മറികടക്കുമോ എന്ന ആകാക്ഷയിൽ കൂടിയാ‌ണ് ഫുട്ബോൾ ലോകം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെസ്യൂസിന്റെ വിലക്ക്: കോപ്പ അമേരിക്ക സംഘാടകർക്കെതിരെ നെയ്‌മർ