Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡലിന്റെ ചൂടന്‍ ലൈംഗികാരോപണം; വെളിപ്പെടുത്തലുമായി സാഞ്ചസ്

mirtha sosa
മാഞ്ചസ്റ്റര്‍ , ബുധന്‍, 17 ഏപ്രില്‍ 2019 (13:04 IST)
മാ‍ഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് താരം അലക്‍സി സാഞ്ചസിനെതിരെ പരാഗ്വേ മോഡല്‍ നടത്തിയ ലൈംഗിക ആരോപണങ്ങള്‍ കൂടുതല്‍ ചൂട് പിടിക്കുന്നു.

സാഞ്ചസ് നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്നും ലൈംഗികചുവയില്‍ സംസാരിച്ചെന്നുമുള്ള മോഡലായ മിര്‍താ സോസിന്റെ വെളിപ്പെടുത്തലാണ് വിവാദമായതോടെ പ്രതികരണവുമായി സാഞ്ചസിന്റെ ഏജന്റ് രംഗത്ത് എത്തി.

സോസിനെ സാഞ്ചസ് നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അവരുമായി താരത്തിന് യാതൊരു ബന്ധവുമില്ല. സാഞ്ചസിന്റെ പേരില്‍ നിരവധി വ്യാജ ഇന്‍‌സ്‌ഗ്രാം, ട്വിറ്റര്‍ അക്കൌണ്ടുകളുണ്ട്. അതിലൂടെ നടക്കുന്ന സംഭാഷണങ്ങള്‍ക്ക് താരം ഉത്തരവാദിയല്ലെന്നും ഏജന്‍റ് വിശദീകരിച്ചു.

വിവാദം ആരാധകരും മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ആണ് നിലപാട് അറിയിച്ച് സാഞ്ചസും മാനേജ്‌മെന്റും രംഗത്ത് എത്തിയത്.

സാഞ്ചസ് ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചെന്നും ഒരേസമയം പല സ്ത്രീകളുമായി സാഞ്ചസിന് ബന്ധം ഉണ്ടെന്നുമാ‍ണ്  മിര്‍താ സോസ് പറഞ്ഞത്. തുടര്‍ന്നാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന സൂപ്പര്‍ മോഡലാണ് മിര്‍താ സോസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്‍ത്തിക്കിനേക്കാള്‍ എന്തുകൊണ്ടും യോഗ്യൻ പന്ത് തന്നെ; ഇതാണ് അതിനുള്ള തെളിവുകള്‍!