മുംബൈ മോഡല്‍ മാന്‍സി ദീക്ഷിതിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പ്രതി. ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമാണ് കൊല നടന്നതെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് കൗമാരക്കാരനായ പ്രതി സെയ്ദ് മുസമ്മില്‍ വ്യക്തമാക്കി. ഇയളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി.
ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. തന്റെ സുഹൃത്ത് കൂടിയായ മാന്‍സിയുടേത് അപകടമരണമാണ്. താന്‍ മാനസിക വൈകല്യങ്ങളുള്ള ആളാണ്. ദേഷ്യം വരുമ്പോള്‍ ആളുകളെ ഉപദ്രവിക്കാറുണ്ടെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.
ഫോട്ടോ ഗ്രാഫറായ തന്‍റെ അടുത്ത് പോര്‍ട്ട് ഫോളിയോ ചെയ്യണമെന്ന ആവശ്യവുമായി മാന്‍സി സമീപിച്ചു. ക്യാമറ ഇല്ലെന്ന കാരണം പറഞ്ഞെങ്കിലും മാന്‍സി സ്വന്തം ക്യാമറയുമായി വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ചു.
ക്യാമറ ഇല്ലാതെ വന്നപ്പോള്‍ തര്‍ക്കമായി.
ഇതിനിടെ പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് മാന്‍സി ഭീഷണിപ്പെടുത്തുകയായിരുന്നു. വെല്ലുവിളിയില്‍ സമനില തെറ്റിയ താന്‍ മാന്‍സിയെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും പത്തൊമ്പതുകാരനായ മുസമ്മില്‍ കോടതിയില്‍ വ്യക്തമാക്കി.