Select Your Language

Notifications

webdunia
webdunia
webdunia
webdunia

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

മത്സരത്തിന്റെ 12,29 മിനിറ്റുകളിലായിരുന്നു മൊറോക്കോയുടെ ഗോളുകള്‍. 2 ഗോളുകളും സ്വന്തമാക്കിയത് യാസിര്‍ സാബിരിയായിരുന്നു.

Morocco champions, U20 worldcup,Argentina vs Morocco,മൊറോക്കോ ചാമ്പ്യന്മാർ, യു20 ലോകകപ്പ്, അർജൻ്റീന- മൊറോക്കോ

അഭിറാം മനോഹർ

, തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (11:47 IST)
അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് ചാമ്പ്യന്മാരായി മൊറോക്കോ. ചിലി സാന്റിയാഗോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് കരുത്തരായ അര്‍ജന്റീനയെ മൊറോക്കോ പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കുന്നത്.
 
മത്സരത്തിന്റെ 12,29 മിനിറ്റുകളിലായിരുന്നു മൊറോക്കോയുടെ ഗോളുകള്‍. 2 ഗോളുകളും സ്വന്തമാക്കിയത് യാസിര്‍ സാബിരിയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇതൊന്നും തന്നെ മുതലാക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. വിജയത്തോടെ 2009ല്‍ ഘാനയ്ക്ക് ശേഷം അണ്ടര്‍ 20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി കൊളംബിയ മൂന്നാം സ്ഥാനം സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia: മഴയും മാർഷും തിളങ്ങി, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ വിജയിച്ച് ഓസ്ട്രേലിയ