Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്‌മറുടെ പരുക്ക് ഗുരുതര സ്വഭാവമുള്ളത്; ശസ്ത്രക്രിയ ഉടനുണ്ടാകും - താരം ബ്രസീലിലേക്ക് മടങ്ങുന്നു

നെയ്‌മറുടെ പരുക്ക് ഗുരുതര സ്വഭാവമുള്ളത്; ശസ്ത്രക്രിയ ഉടനുണ്ടാകും - താരം ബ്രസീലിലേക്ക് മടങ്ങുന്നു

നെയ്‌മറുടെ പരുക്ക് ഗുരുതര സ്വഭാവമുള്ളത്; ശസ്ത്രക്രിയ ഉടനുണ്ടാകും - താരം ബ്രസീലിലേക്ക് മടങ്ങുന്നു
മാഡ്രിഡ് , വ്യാഴം, 1 മാര്‍ച്ച് 2018 (15:27 IST)
ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ ശസ്ത്രക്രിയ. താരത്തിന്റെ പരുക്ക് ഗുരുതര സ്വഭാവമുള്ളതല്ലെങ്കിലും ശസ്ത്രക്രിയ അനിവാര്യമാണെന്ന് പിഎസ്ജി അധികൃതരും നെയ്മറുടെ പിതാവും വ്യക്തമാക്കി.

പരുക്കിന് പിന്നാലെ ശസ്ത്രക്രിയയും നടക്കുമെന്ന് വ്യക്തമായതോടെ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് ഉറപ്പായി. ആറ് ആഴ്ച മുതല്‍ എട്ട് ആഴ്ചവരെ താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

ബ്രസീല്‍ ദേശീയ ടീമിന്റെ അഭിപ്രായം ആ‍രാഞ്ഞ ശേഷമാകും ശസ്ത്രക്രിയ. പിഎസ്ജി ടീം ഡോക്ടറുടെ നേതൃത്വത്തില്‍  ബ്രസീലില്‍ വെച്ചാകും നെയ്‌മറുടെ ശസ്‌ത്രക്രീയ നടക്കുക. അതേസമയം, പിന്തുണ നല്‍കിയ ആരാധകര്‍ക്ക് താരം നന്ദിയറിയിച്ചു.

ഫ്രഞ്ച് ലീഗില്‍ മാര്‍സെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്‌മര്‍ക്ക് പരുക്കേറ്റത്. മത്സരത്തിന്റെ 86മത് മിനിറ്റിലായിരുന്നു പിഎസ്ജി ആ‍രാധകരുടെ ഹൃദയം തകര്‍ത്ത സംഭവമുണ്ടായത്. മാര്‍സ മിഡ്ഫീല്‍ഡര്‍ ബൗണ സാരുമായി പന്തിനായുള്ള കൂട്ടപ്പൊരിച്ചിലില്‍ നെയ്‌മറുടെ കണ്ണങ്കാലിന് ചവിട്ടേറ്റത്. മൈതാനു വീണുകിടന്ന താരത്തെ സ്‌ട്രെച്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2011ലോകകപ്പ് ഇന്ത്യക്ക് ലഭിക്കാന്‍ കാരണം മലിംഗയോ ?; വെളിപ്പെടുത്തലുമായി ഗംഭീര്‍