Webdunia - Bharat's app for daily news and videos

Install App

നെയ്‌മര്‍ക്ക് ശ​സ്ത്ര​ക്രി​യ; താരത്തിന് ലോകകപ്പ് നഷ്‌ടമാകുമോ ? - ആരാധകര്‍ നിരാശയില്‍

നെയ്‌മര്‍ക്ക് ശ​സ്ത്ര​ക്രി​യ; താരത്തിന് ലോകകപ്പ് നഷ്‌ടമാകുമോ ? - ആരാധകര്‍ നിരാശയില്‍

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (10:37 IST)
റ​ഷ്യ​ന്‍ ലോകകപ്പില്‍ ടീമിലെ സൂപ്പര്‍ താരം നെയ്‌മര്‍ കളിക്കുമോ എന്ന ആശങ്കയുമായി ബ്രസീല്‍. പരുക്കേറ്റ താരത്തെ ശനിയാഴ്‌ച ശ​സ്ത്ര​ക്രി​യ്‌ക്കു വിധേയമാക്കുന്നതാണ് ആരാധകരെ ഭയപ്പെടുത്തുന്നത്.

ശസ്‌ത്രക്രിയക്കു ശേഷം മൂന്നു മാസം നെയ്‌മറിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആശങ്ക വേണ്ടെന്നും ലോ​ക​ക​പ്പി​ൽ അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമെന്നും ബ്ര​സീ​ൽ ടീം ​ഡോ​ക്ട​ർ റോ​ഡ്രി​ഗോ ലാ​സ്മ​ർ വ്യക്തമാക്കി.

ശ​നി​യാ​ഴ്ച രാ​വി​ലെ ബ്ര​സീ​ലി​ലെ ബെ​ലോ ഹോ​റി​സോ​ണ്ട​യി​ലാ​യി​രി​ക്കും നെ​യ്മ​റു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ക. പി​എ​സ്ജി ക്ല​ബി​ന്‍റെ ഡോ​ക്ട​ർ​മാ​രും ബ്ര​സീ​ൽ ദേ​ശീ​യ ടീം ​അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഫ്രഞ്ച് ലീഗില്‍ മാര്‍സെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്‌മര്‍ക്ക് പരുക്കേറ്റത്. മത്സരത്തിന്റെ 86മത് മിനിറ്റിലായിരുന്നു പിഎസ്ജി ആ‍രാധകരുടെ ഹൃദയം തകര്‍ത്ത സംഭവമുണ്ടായത്. മാര്‍സ മിഡ്ഫീല്‍ഡര്‍ ബൗണ സാരുമായി പന്തിനായുള്ള കൂട്ടപ്പൊരിച്ചിലില്‍ നെയ്‌മറുടെ കണ്ണങ്കാലിന് ചവിട്ടേറ്റത്. മൈതാനു വീണുകിടന്ന താരത്തെ സ്‌ട്രെച്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

നെയ്‌മറുടെ പരുക്ക് ബ്രസീല്‍ ടീമിനെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരത്തിന് പരുക്കേറ്റതോടെ സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിക്കുന്നത് അധികൃതര്‍ നീട്ടിവച്ചു. അതിനൊപ്പം മാര്‍ച്ച് രണ്ടിനു നടത്തേണ്ടിയിരുന്ന ടീം പ്രഖ്യാപനം 12ലേക്കു നീട്ടിവച്ചതായി ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments