Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

അഭിറാം മനോഹർ

, വെള്ളി, 14 ഫെബ്രുവരി 2025 (18:42 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ല ലയണല്‍ മെസ്സി തന്നെയാണ് എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമെന്ന് ആവര്‍ത്തിച്ച് ഏയ്ഞ്ചല്‍ ഡി മരിയ. താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ പറഞ്ഞു.
 
 ക്രിസ്റ്റ്യാനോ തന്നെ എക്കാലത്തെയും മികച്ച കളിക്കാരന്‍ എന്ന് പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല.4 വര്‍ഷം ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. എല്ലായ്‌പ്പോഴും മികച്ചവനാവാന്‍ ശ്രമിക്കുന്നവനാണ്. എന്നാല്‍ മെസ്സി മാന്ത്രികവടി കൊണ്ട് സ്പര്‍ശിക്കപ്പെട്ടവനാണ്. മറ്റൊരാള്‍(മെസ്സി) ജനിച്ചതിനാല്‍ തെറ്റായ തലമുറയിലാണ് റൊണാള്‍ഡോ ജനിച്ചത് എന്ന് കരുതി അദ്ദേഹം സമാധാനിക്കുക. കണക്കുകള്‍ നോക്കിയാല്‍ തന്നെ അത് മനസിലാകും.ഒരാള്‍ക്ക് 8 ബാലന്‍ ഡി ഓര്‍, മറ്റേയാള്‍ക്ക് 5. അതൊരു വ്യത്യാസമാണ്. ലോകകപ്പ് ചാമ്പ്യനാവുക എന്നത് വ്യത്യസ്തമാണ്. ഡി മരിയ പറഞ്ഞു.
 
 റൊണാള്‍ഡോ എപ്പോഴും അദ്ദേഹത്തെ ഉയര്‍ത്തിയാണ് സംസാരിച്ചിട്ടുള്ളത്. അവന്‍ എപ്പോഴും അങ്ങനെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ലിയോ ആണ് ലോകത്തിലെ ഏറ്റവും മികച്ചവന്‍, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചവന്‍. സംശയമില്ല. ഡി മരിയ കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി