Webdunia - Bharat's app for daily news and videos

Install App

Otamendi to Raphinha: 'വായ അടയ്ക്ക്, കളിച്ചു കാണിക്ക്'; ബ്രസീല്‍ താരത്തിനു കണക്കിനു കൊടുത്ത് ഒട്ടമെന്‍ഡി

മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ നിക്കോളാസ് ഒട്ടമെന്‍ഡി ബ്രസീല്‍ താരം റഫീനയോടു കാണിച്ച ആംഗ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

രേണുക വേണു
ബുധന്‍, 26 മാര്‍ച്ച് 2025 (09:21 IST)
Otamendi to Raphinha

Otamendi to Raphinha: ഗോളുകളുടെ എണ്ണത്തില്‍ മാത്രമല്ല വാക് പോരിലും ബ്രസീല്‍ താരങ്ങള്‍ക്കു കണക്കിനു കൊടുത്ത് അര്‍ജന്റീന. ലോകകപ്പ് യോഗ്യത മത്സരത്തില്‍ 4-1 നാണ് നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയത്. ചിരവൈരികള്‍ക്കെതിരായ ത്രസിപ്പിക്കുന്ന ജയത്തോടെ അര്‍ജന്റീന ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തു. 
 
മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ നിക്കോളാസ് ഒട്ടമെന്‍ഡി ബ്രസീല്‍ താരം റഫീനയോടു കാണിച്ച ആംഗ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരത്തിനു മുന്‍പ് ബ്രസീല്‍ താരം നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ' ഞങ്ങള്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ പോകുന്നു. അക്കാര്യത്തില്‍ സംശയം വേണ്ട. ഗ്രൗണ്ടിലും പുറത്തും ഞങ്ങള്‍ അവര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കും,' എന്നാണ് റഫീന അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിനു മുന്‍പ് പറഞ്ഞത്. 
 
മത്സരം ആദ്യ പകുതി പൂര്‍ത്തിയാകുന്ന സമയത്താണ് നിക്കോളാസ് ഒട്ടമെന്‍ഡി റഫീനയ്ക്കുള്ള മറുപടിയുമായി എത്തിയത്. ഇരു ടീമുകളുടെയും താരങ്ങള്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സമയത്ത് ഒട്ടമെന്‍ഡി റഫീനയെ നോക്കി 'വായ അടയ്ക്കൂ' എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഈ സമയത്ത് 3-1 ന് അര്‍ജന്റീന ലീഡ് ചെയ്യുകയായിരുന്നു. 'സംസാരം കുറച്ച് കളിച്ചു കാണിക്ക്' എന്നും ഒട്ടമെന്‍ഡി ബ്രസീല്‍ താരത്തെ ഗ്രൗണ്ടില്‍ വെച്ച് വെല്ലുവിളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

അടുത്ത ലേഖനം
Show comments