റിപ്പോര്‍ട്ടുകള്‍ തള്ളി സൂപ്പര്‍താരം രംഗത്ത്; റയലിന്റെ പരിശീലകനായി തുടരുമെന്ന് സിദാന്‍
റിപ്പോര്‍ട്ടുകള്‍ തള്ളി സൂപ്പര്‍താരം രംഗത്ത്; റയലിന്റെ പരിശീലകനായി തുടരുമെന്ന് സിദാന്‍
Publish Date: Sun, 18 Feb 2018 (12:56 IST)
Updated Date: Sun, 18 Feb 2018 (12:58 IST)
റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ നയം വ്യക്തമാക്കി സിനദിന്‍ സിദാന്‍ രംഗത്ത്.
റയലിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത് പ്രയാസമുള്ള കാര്യമാണ്. പരിശീലകനെ മാറ്റേണ്ട സാഹചര്യം റയലിന് ഇപ്പോള്‍ ഇല്ലെന്നും സിദാന്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ മികച്ച ജയം നേടിയെങ്കിലും , ഒരു മത്സരം കൂടി ബാക്കിയുണ്ടെന്നും സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിന് തലേന്ന് സിദാന്‍ ഓര്‍മിപ്പിച്ചു.
ഈ സീസണില്‍ റയല്‍ മോശം പ്രകടനം പുറത്തെടുത്തതിന്റെ പിന്നാലെ ആരാധകര്‍ സിദാനെതിരെ തിരിഞ്ഞിരുന്നു. പിന്നാലെ അദ്ദേഹം പരിശീലക സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.