Webdunia - Bharat's app for daily news and videos

Install App

Real Madrid vs al hilal: ഹലകളെ സമനിലയിൽ കുരുക്കി ഹിലാൽ, ലോക ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡിന് തിരിച്ചടി

അഭിറാം മനോഹർ
വ്യാഴം, 19 ജൂണ്‍ 2025 (13:39 IST)
Real Madrid vs Al Hilal
ക്ലബ് ലോകകപ്പിലെ അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി റയല്‍ മാഡ്രിഡ്. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി അവസരം ഫെഡറിക്കോ വാല്‍വര്‍ദേ പാഴാക്കിയതോടെ മത്സരം സമനിലയില്‍ കുരുങ്ങുകയായിരുന്നു. കിലിയന്‍ എമ്പാപ്പെയില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിന് മത്സരത്തിലുടനീളം കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. പരിശീലകനെന്ന നിലയില്‍ സാബി അലാന്‍സോ ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.
 
മത്സരത്തിന്റെ 34മത്തെ മിനുറ്റില്‍ നേടിയ ഗോളോടെ ഗോള്‍സാലോ ഗാര്‍സിയയാണ് റയലിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 41മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൂബന്‍ നെവസ് അല്‍ ഹിലാലിനെ ഒപ്പമെത്തിച്ചു. പിന്നീട് ഗോളുകളൊന്നും നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല. മത്സരം ഇഞ്ചുറി സമയത്തേക്ക് കടന്നതിന് പിന്നാലെ റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും വാല്‍വര്‍ദെയുടെ ഷോട്ട് അല്‍ ഹിലാല്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോ തടഞ്ഞിട്ടു.
 
 മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് യുഎഇ ക്ലബ് അല്‍ ഐന്‍ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രഞ്ച് താരം കോലോ മുവാനിയും പോര്‍ച്ചുഗീസ് താരന്‍ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയും ഇരട്ടഗോളുകള്‍ നേടി. കെനാന്‍ യില്‍ഡിസും സ്‌കോര്‍ ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കർമ്മ കാത്തിരിക്കും, ആർക്കും അതിൽ നിന്ന് രക്ഷപ്പെടാനാകില്ല, ഹർഷിത് റാണയെ ടെസ്റ്റ് ടീമിൽ എടുത്തതിന് പിന്നാലെ പോസ്റ്റുമായി മുകേഷ് കുമാർ

Real Madrid vs al hilal: ഹലകളെ സമനിലയിൽ കുരുക്കി ഹിലാൽ, ലോക ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡിന് തിരിച്ചടി

ആദ്യം നായകനെ വീഴ്ത്തും, ടീമിനെ സമ്മർദ്ദത്തിലാക്കും, ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ബൗളർമാർ ഗില്ലിനെ ലക്ഷ്യമിടുമെന്ന് മുൻ ഇംഗ്ലണ്ട് താരം

Kerala Blasters: പെപ്രയും, ഡ്രിൻസിച്ചും ഇഷാൻ പണ്ഡിതയും അടക്കം നാല് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരക്കാരായി 2 പുതിയ താരങ്ങൾ

ബിസിസിഐയ്ക്ക് തിരിച്ചടി, കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി

അടുത്ത ലേഖനം
Show comments