Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെയ്‌ല്‍ മാജിക്ക് വീണ്ടും; വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്

ബെയ്‌ല്‍ മാജിക്ക് വീണ്ടും; വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്

real madrid
കീവ് , ഞായര്‍, 27 മെയ് 2018 (08:49 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും റയല്‍ മാഡ്രിഡിന്. ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ അഞ്ച് വര്‍ഷത്തിനിടെ നാലാമതും കിരീടം സ്വന്തമാക്കിയത്.

കരിം ബെൻസേമ (51), ഗാരത് ബെയ്‌ല്‍ (64, 83) എന്നിവരുടെ ഗോളുകളിലാണ് റയൽ തറപറ്റിച്ചത്. ലിവർപൂളിന്റെ ആശ്വാസഗോൾ സെനഗൽ താരം സാദിയോ മാനെ (55) നേടി. റയലിന്റെ തുടർച്ചയായ മൂന്നാം ചാമ്പ്യന്‍സ്  ലീഗ് കിരീടമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ്  ലീഗ് കിരീടങ്ങള്‍ നേടുന്നത്.

ആദ്യപകുതി ഗോള്‍ രഹിതമായി പിരിഞ്ഞതിനു ശേഷമാണ് ലിവര്‍പൂളിന്റെ തകര്‍ച്ച കണ്ട ഗോളുകള്‍ പിറന്നത്. മുഹമ്മദ് സലാ ആദ്യ പകുതിയിൽത്തന്നെ പരിക്കേറ്റ് പുറത്തേക്ക് പോയതും അവര്‍ക്ക് തിരിച്ചടിയായി. ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കറിയൂസിന്റെ രണ്ട് പിഴവുകളാണ് മൽസര ഫലം റയലിന് അനുകൂലമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയും ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ - ഐ പി എല്‍ ഫൈനലിനെക്കുറിച്ച് അറിയേണ്ടതെല്ലാം