Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊണാള്‍ഡോയ്‌ക്ക് പകരം കവാനി; കോടികളുമായി റയല്‍

റൊണാള്‍ഡോയ്‌ക്ക് പകരം കവാനി; കോടികളുമായി റയല്‍

റൊണാള്‍ഡോയ്‌ക്ക് പകരം കവാനി; കോടികളുമായി റയല്‍
മാഡ്രിഡ് , ശനി, 28 ജൂലൈ 2018 (19:06 IST)
സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഒഴിച്ചിട്ടു പോയ ബെഞ്ചിലേക്ക് പിഎസ്ജി സ്‌ട്രൈക്കര്‍ എഡിസന്‍ കവാനി എത്തുമെന്ന് റിപ്പോര്‍ട്ട്. റൊണോയെപ്പോലെ ഗോള്‍ നേടുന്നതിലുള്ള മികവാണ് റയലിന്റെ കണ്ണുകള്‍ ഉറുഗ്വോയ് താരത്തിലേക്ക് എത്തിച്ചത്.

കവാനിക്കായി തൊണ്ണൂറു ദശലക്ഷം യൂറോ റയല്‍ മുടക്കുമെന്നാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റൊണാള്‍ഡോയ്‌ക്ക് പകരമായി ഹസാര്‍ഡ്, നെയ്മര്‍, എംബാപ്പെ എന്നിവരെ ടീമില്‍ എത്തിക്കാന്‍ ശ്രമം നടന്നുവെങ്കിലും വന്‍ തുക മുടക്കേണ്ടി വരുമെന്നതാണ് ക്ലബ്ബിനെ വലയ്‌ക്കുന്ന പ്രശ്‌നം.

ഹസാര്‍ഡ്, നെയ്മര്‍, എംബാപ്പെ എന്നിവരെ സംബന്ധിച്ച് കവാനിക്കായി ചെറിയ തുക മുടക്കിയാല്‍ മതി എന്നതും റയലിനെ ആശ്വസിപ്പിക്കുന്നുണ്ട്. കളി മെനയാന്‍ കഴിവുള്ള നിരവധി താരങ്ങള്‍ റയലില്‍ ഉള്ളപ്പോള്‍ ഈ മൂന്നു പേരില്‍ ആരെയും ആവശ്യമില്ലെന്നും റയല്‍ കരുതുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മെസിയെ വിട്ടു കിട്ടണം’; ബാഴ്സയുടെ ചതി തുറന്ന് പറഞ്ഞ് റോമ- വിവാദം കത്തുന്നു