Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്‌മര്‍ പിഎസ്ജി വിടുമോ ?; കോടികളുടെ കരാറില്‍ എന്താണ് സത്യം ? - വിശദീകരണവുമായി റയല്‍

നെയ്‌മര്‍ പിഎസ്ജി വിടുമോ ?; കോടികളുടെ കരാറില്‍ എന്താണ് സത്യം ? - വിശദീകരണവുമായി റയല്‍

neymar psg transfer
മാഡ്രിഡ് , ചൊവ്വ, 3 ജൂലൈ 2018 (16:30 IST)
ബ്രീസിലിന്റെ സൂപ്പര്‍താരം നെയ്‌മര്‍ റയല്‍ മാഡ്രിഡുമായി കരാറിലേര്‍പ്പെട്ടു എന്ന സ്‌പാനിഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന് മറുപടിയുമായി ക്ലബ്ബ് അധികൃതര്‍. ചാനല്‍ പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് റയല്‍ വ്യക്തമാക്കിയിരിക്കുന്നത്.

പി എസ് ജി താരമായ നെയ്‌മറുമായി യാതൊരു തരത്തിലുള്ള കരാറും ഉണ്ടായിട്ടില്ല. ബ്രസീല്‍ താരത്തെ ഞങ്ങള്‍ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ചാനല്‍ ഒരു ഘട്ടത്തിലും അഭിപ്രായം തേടിയിരുന്നില്ലെന്നും റയല്‍ അധികൃതര്‍ പറഞ്ഞു.

റയല്‍ നെയ്‌മറുമായി 310 മില്യണ്‍ യൂറോയുടെ കരാറിലേര്‍പ്പെട്ടു എന്നാണ് സ്‌പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തത്. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ പുറത്തുവന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷമാക്കിയതോടെയാണ് വിശദീകരണവുമായി റയല്‍ രംഗത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംപോളി പുറത്തേക്ക്; അർജന്റീനയ്ക്ക് പുതിയ പരിശീലകൻ