Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനതാരമായി മാറും, പ്രശംസയുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച്

സഹൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനതാരമായി മാറും, പ്രശംസയുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച്
, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (22:41 IST)
സഹൽ അബ്‌ദുൽ സമദിന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനതാരമായി മാറാൻ കഴിയുമെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്നും വുകോമനോവിച്ച് പറഞ്ഞു. എട്ട് മത്സരങ്ങളില്‍ മൂന്ന് ജയവും നാല് സമനിലയു ഒരു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.  
 
ഏറെ നാളുകൾക്ക് ശേഷം കടുത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പോലും വിശ്വസിക്കാനാവാത്ത മികവുമായാണ് ഇത്തവണ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നത്.കോച്ച് ഇവാന്‍ വുകമോനോവിച്ചിന്റെ തന്ത്രങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്.ആഡ്രിയന്‍ ലൂണയും അല്‍വാരോ വാസ്‌ക്വേസുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ എഞ്ചിന്‍.
 
 മലയാളി സൂപ്പർ താരമായ സഹല്‍ അബ്ദുല്‍ സമദ് കൂടി ഫോമിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ട്രാക്കിലായി. നാലുഗോള്‍ നേടിയ സഹലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറര്‍.പ്രതിഭാധനനായ സഹലിന് ഇനിയുമേറെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് കോച്ച് വ്യക്തമാക്കി. ആല്‍വാരോ വാസ്‌ക്വേസ്, അഡ്രിയന്‍ ലൂണ തുടങ്ങിയവര്‍ക്കൊപ്പം കളിക്കുന്നതും പരിശീലിക്കുന്നതും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി സഹൽ അഭിപ്രായപ്പെട്ടു.
 
നിലവിൽ പതിമൂന്നു പോയിന്റുമായി ലീഗില്‍ മൂന്നാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷമിക്ക് 5 വിക്കറ്റ്, ദക്ഷിണാഫ്രിക്ക് 197ന് പുറത്ത്, ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്