Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂറോ കളിക്കാന്‍ ഇനി റൊണാള്‍ഡോയില്ല ! ആരാധകര്‍ ഞെട്ടലില്‍

യൂറോ കളിക്കാന്‍ ഇനി റൊണാള്‍ഡോയില്ല ! ആരാധകര്‍ ഞെട്ടലില്‍
, തിങ്കള്‍, 28 ജൂണ്‍ 2021 (12:13 IST)
ഇനിയൊരു യൂറോ കപ്പ് പോരാട്ടത്തിനു പോര്‍ച്ചുഗലിനെ നയിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ അവസാന യൂറോ കപ്പാണ് ഇത്തവണത്തേത് എന്നാണ് വാര്‍ത്തകള്‍. യൂറോ കപ്പ് പ്രി-ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായി. അടുത്ത യൂറോ കളിക്കാന്‍ പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡോ ഉണ്ടാകില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2022 ലെ ലോകകപ്പിന് ശേഷം റൊണാള്‍ഡോ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നാണ് സൂചന. നിലവില്‍ 36 വയസ്സാണ് റൊണാള്‍ഡോയ്ക്കുള്ളത്. 2024 ല്‍ അടുത്ത യൂറോ കപ്പ് പോരാട്ടം ആകുമ്പോഴേക്കും റൊണാള്‍ഡോയ്ക്ക് 39 വയസ്സാകും. 2022 ലെ ഖത്തര്‍ ലോകകപ്പിലും പോര്‍ച്ചുഗലിനെ നയിക്കുക റൊണാള്‍ഡോയായിരിക്കും. 
 
യൂറോ കപ്പ് പ്രി-ക്വാര്‍ട്ടര്‍ മത്സരത്തിലെ തോല്‍വിക്ക് ശേഷം കടുത്ത നിരാശയിലാണ് റൊണാള്‍ഡോ. എതിരില്ലാത്ത ഒരു ഗോളിനാണ് ബെല്‍ജിയത്തിന്റെ ജയം. 
 
മത്സരശേഷം അങ്ങേയറ്റം നിരാശനായ റൊണാള്‍ഡോ തന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് വലിച്ചൂരി കളഞ്ഞു. ആം ബാന്‍ഡ് ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു റൊണാള്‍ഡോ ചെയ്തത്. ആം ബാന്‍ഡ് വലിച്ചെറിഞ്ഞ ശേഷം അത് കാലുകൊണ്ട് തട്ടി കളയുന്ന റൊണാള്‍ഡോയേയും വീഡിയോയില്‍ കാണാം. അത്രത്തോളം നിരാശനായിരുന്നു റൊണാള്‍ഡോ. 
 
മത്സരത്തിന്റെ 43-ാം മിനിറ്റിലാണ് ഗൊര്‍ഗാന്‍ ഹസാര്‍ഡിലൂടെ ബെല്‍ജിയം ലീഡ് നേടിയത്. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റ് ഗോള്‍ തിരിച്ചടിക്കാന്‍ പോര്‍ച്ചുഗല്‍ തീവ്രപരിശ്രമം നടത്തിയെങ്കിലും ഒന്നും ഫലംകണ്ടില്ല. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് റൊണാള്‍ഡോ; ബെല്‍ജിയത്തോട് തോറ്റതില്‍ കട്ട കലിപ്പ്, വീഡിയോ