ഇനി കാൽപ്പന്ത് കളിയുടെ സമയം, തരംഗമായി ഔദ്യോഗിക ഗാനം
ലോകം ഇനി കാൽപ്പന്തിന് പിന്നാലെ
Publish Date: Sat, 26 May 2018 (09:33 IST)
Updated Date: Sat, 26 May 2018 (09:35 IST)
ഇനി കാല്‍പ്പന്ത് കളിക്കൊപ്പാമാണ് ലോകത്തിന്റെ ഹൃദയതാളം. ഒരു പന്തിന് പിന്നാലെ ജനതകളെ പായിക്കുന്ന കളിക്ക് തുടക്കമായി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്ത് വിട്ടു.
പ്രശസ്ത ഹോളിവുഡ് താരവും റാപ്പ് സംഗീതജ്ഞനുമായ വില്‍ സ്മിത്താണ് ഗാനം റിലീസ് ചെയ്തത്. കളിക്ക് മുന്നോടിയായി ഇറക്കിയ ഗാനം ഇതിനോടകം ആരാധകർക്ക് ആവേശമായി മാറിയിരിക്കുകയാണ്.
ലിവ് ഇറ്റ് അപ്പ് എന്ന ഗാനം ഇതിനകം തന്നെ തരംഗമായി മാറി. ഈ ഗാനം ഒരുക്കിയത് വില്‍ സ്മിത്താണ്. ഇതിന്റെ ഔദ്യോഗിക ഓഡിയോ വന്നതോടെ ആരാധകരുടെ ആവേശവും ഇരട്ടിച്ചു.
അതേസമയം ഗാനത്തിന് ഒരു പോലെ വിമര്‍ശനവും പ്രശംസയും ലഭിക്കുന്നുണ്ട്. വിമര്‍ശകരുടെ അഭിപ്രായത്തില്‍ ഇത് പാര്‍ട്ടി മൂഡിലുള്ള ഗാനമാണ്. ഇതിന് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാക്കുന്നതിനുള്ള നിലവാരമില്ല എന്നാണ്.