ബയെര്‍ ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സോ ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടുമെന്ന് ഔദ്യോഗികമായി അറിയിച്ചു. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്ലബ് വിടാനുള്ള ശരിയായ സമയം ഇതാണെന്ന് അലോണ്‍സോ പറഞ്ഞു. എന്നാല്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ഭാവിതീരുമാനത്തെ പറ്റി അലോണ്‍സോ ഒന്നും വ്യക്തമാക്കിയില്ല.
അതേസമയം കാര്‍ലോ ആഞ്ചലോട്ടി പരിശീലകസ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ താന്‍ കളിക്കാരനെന്ന നിലയില്‍ തിളങ്ങിയ റയല്‍ മാഡ്രിഡിലേക്കാകും അലോണ്‍സോ പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമണ്. പ്രശസ്ത ഫുട്‌ബോള്‍ ലേഖകനായ ഫ്രാബിസിയോ റൊമാനോയും സാബി റയലിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലകനെന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ ബയര്‍ ലവര്‍കൂസനെ ബുണ്ടസ് ലീഗ ചാമ്പ്യന്മാരാക്കാന്‍ സാബി അലോണ്‍സോയ്ക്ക് സാധിച്ചിരുന്നു.