Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വേദനകൾക്ക് പരിഹാരം അടുക്കളയിലുണ്ട്!

ഈ വേദനകൾക്ക് പരിഹാരം അടുക്കളയിലുണ്ട്!

നിഹാരിക കെ എസ്

, ചൊവ്വ, 19 നവം‌ബര്‍ 2024 (12:10 IST)
ഒന്ന് വയറുവേദനിച്ചാല്‍, അല്ലെങ്കില്‍ നല്ല പല്ല് വേദന വന്നാല്‍ പലരും ആദ്യമൊന്നും ഡോക്ടറെ കാണില്ല. മറിച്ച്, പെയിൻ കില്ലേഴ്സ് എടുത്തങ് കഴിക്കും. മരുന്ന് കഴിക്കാൻ വലിയ മടിയൊന്നും ഇക്കൂട്ടർക്കില്ല. എന്നാല്‍, ഇത്തരത്തില്‍ നിസ്സാര വേദനകള്‍ക്ക് പോലും ഗുളിക കഴിക്കുന്നത് നമ്മളുടെ വൃക്ക അടിച്ച് പോകുന്നതിന് പ്രധാന കാരണമാണ്. ചെറിയ വേദനകള്‍ക്കെല്ലാം ഉത്തമ പരിഹാരം നമ്മുടെ അടുക്കളയിലുണ്ട്. അടുക്കളയിലെ വേദനസംഹാരികൾ എന്തൊക്കെയെന്ന് നോക്കാം.
 
ഗ്രാമ്പൂ, അല്ലെങ്കില്‍ നമ്മള്‍ കരയാമ്പൂ എന്ന് വിശേഷിപ്പിക്കുന്ന ഈ സുഗന്ധവ്യഞ്ജനം നല്ലൊരു വേദനാസംഹാരിയാണ്. ഇതില്‍ യൂജിനോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതാണ് വേദനയെ പമ്പ കടത്തുന്നത്. പേശികളിലെ വേദന, ജോസിന്റ് പെയ്ന്‍, പല്ല് വേദന എന്നിവയ്ക്കെല്ലാം ഗ്രാംപൂ ഉപയോഗിക്കാവുന്നതാണ്.
 
മറ്റൊന്ന് ഇഞ്ചി ആണ്. നമ്മളുടെ പേശികളിലും അതുപോലെ ജോയിന്റ്‌സിലും ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിന് ശരീരത്തില്‍ വേദന ഉണ്ടാക്കുന്ന ഹോര്‍മോണ്‍സിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. വയറുവേദനയ്ക്കും ഇഞ്ചി പരിഹാരമാർഗമാണ്. ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. 
 
തുളസിയാണ് മൂന്നാമത്തേത്. തുളസിയില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി, അതുപോലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ഇത് ശരീരത്തില്‍ ഉണ്ടാകുന്ന വേദനകള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. തുളസി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. 
 
വെളുത്തുള്ളിയും നല്ലൊരു വേദനാസംഹാരിയാണ്. വെളുത്തുള്ളിയില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ വയറുവേദന പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വെളുത്തുള്ളി നല്ലൊരു പരിഹാരമാണ്. ഇതിനായി വെളുത്തുള്ളി നിങ്ങള്‍ക്ക് ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറച്ചി പെട്ടന്ന് വേവിക്കാൻ ചില പൊടിക്കൈകൾ