Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ത്തവ വേദന വരുമ്പോള്‍ പെയിന്‍ കില്ലേഴ്‌സ് കഴിക്കാറുണ്ടോ? ശ്രദ്ധിക്കുക

ആര്‍ത്തവ വേദന വരുമ്പോള്‍ പെയിന്‍ കില്ലേഴ്‌സ് കഴിക്കാറുണ്ടോ? ശ്രദ്ധിക്കുക
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (13:11 IST)
ഓരോ സ്ത്രീകളിലും ആര്‍ത്തവ വേദനയുടെ കാഠിന്യം വ്യത്യസ്തമായിരിക്കും. ചിലരില്‍ സാധാരണ വേദന മാത്രമാണ് കാണപ്പെടുക. എന്നാല്‍ മറ്റ് ചിലരില്‍ അതിശക്തമായ വേദനയും. ആര്‍ത്തവ വേദന അസഹനീയമാകുമ്പോള്‍ വേദന സംഹാരികള്‍ കഴിക്കുന്നവരാണ് മിക്കവരും. അത്തരത്തില്‍ വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. 
 
ആര്‍ത്തവ സമയത്ത് ഗര്‍ഭപാത്രം പ്രോസ്റ്റാ ഗ്ലാന്‍ഡിന്‍ രാസവസ്തു അമിതമായി ഉത്പാദിപ്പിക്കുന്നു. അങ്ങനെയുള്ളവരിലാണ് പൊതുവെ ആര്‍ത്തവ സമയത്ത് കടുത്ത വേദന അനുഭവപ്പെടുക. അടിവയറ്റില്‍ ശക്തമായ വേദന, മലബന്ധം എന്നിവയ്ക്ക് ഇത് കാരണമാകും. 
 
ആന്റി ഇന്‍ഫ്‌ളമേറ്ററി വേദന സംഹാരികള്‍ ഒരു പരിധിവരെ ആര്‍ത്തവ വേദന കുറയ്ക്കുന്നു. അതേസമയം വൈദ്യസഹായം തേടി വേദന സംഹാരികള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ചില വേദന സംഹാരികള്‍ ആര്‍ത്തവ സമയത്ത് ആശ്വാസം നല്‍കുമെങ്കിലും പിന്നീട് നിങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെച്ച ശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന വേദന സംഹാരികള്‍ മാത്രം കഴിക്കുക. മറ്റേതെങ്കിലും അസുഖമുള്ള സമയത്ത് നല്‍കിയ വേദന സംഹാരികള്‍ ആര്‍ത്തവ സമയത്ത് കഴിക്കരുത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും തലപൊക്കി കോവിഡ്; ഈ ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കുക