Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുന്നവര്‍ അറിയൂ... നിങ്ങളുടെ കരളും വൃക്കയും നശിക്കുകയാണ് !

സൂക്ഷിക്കൂ മണ്‍പാത്രങ്ങളിലും മായം; ഞെട്ടിക്കുന്ന പരിശോധനാ ഫലം പുറത്ത്

മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുന്നവര്‍ അറിയൂ... നിങ്ങളുടെ കരളും വൃക്കയും നശിക്കുകയാണ് !
, ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:36 IST)
സുരക്ഷിതമാണെന്നു കരുതി ഭക്ഷണം പാകംചെയ്യാന്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക.  മണ്‍പാത്രങ്ങള്‍ പഴയതുപോലെ സുരക്ഷിതമല്ലെന്നും അതില്‍ പാകം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ചില പഠനങ്ങള്‍ പറയുന്നത്. പാത്രങ്ങള്‍ക്ക് നല്ല നിറവും തിളക്കവും ഭംഗിയും കൂട്ടുന്നതിനായി റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും ഉപയോഗിക്കുന്നതാണ് ഇതിനു കാരണമാകുന്നതെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു. 
 
അലുമിനിയം പാത്രങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞായിരുന്നു കൂടുതല്‍ പേര്‍ അടുത്ത കാലത്തായി മണ്‍പാത്രങ്ങളിലേക്ക് തിരിഞ്ഞത് . എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെയാണ് മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതായത്. പുതിയ മണ്‍ചട്ടിയില്‍ പാചകം ചെയ്ത കറിക്ക് രുചി വ്യത്യാസവും ചട്ടി കഴുകിയ വെള്ളത്തിന് ചുവന്ന നിറവുമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആ വെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങളായ ക്ലോറൈഡ് അയണിന്റെയും ഫെറിക് അയണിന്റെയും സാന്നിധ്യവും കണ്ടെത്തി.
 
ഇവ കരള്‍ വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല , ഇത് ജനിതക തകരാറിനു പോലും കാരണമായേക്കുമെന്നും അവര്‍ പറയുന്നു. അതേസമയം, കളിമണ്ണിന്റേയും ചുവന്ന മണ്ണിന്റെയും ദൗര്‍ലഭ്യമാണ് മണ്‍പാത്ര നിര്‍മ്മാതാക്കളെ ഇത്തരത്തില്‍ മായം ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിത്യേന ഈ എണ്ണ ഉപയോഗിച്ചു നോക്കൂ... മുഖത്തെ ആ ചുളിവുകള്‍ പമ്പകടക്കും !