എപ്പോഴും അസുഖങ്ങളാണോ? ശ്രദ്ധിക്കണം ഒളിച്ചിരിക്കുന്ന വില്ലൻ ഇതാകാം!
എപ്പോഴും അസുഖങ്ങളാണോ? ശ്രദ്ധിക്കണം ഒളിച്ചിരിക്കുന്ന വില്ലൻ ഇതാകാം!
എപ്പോഴും അസുഖങ്ങൾ വേട്ടയാടുന്നവർ ഉണ്ടാകും. പലതും പ്രതിവിധിയായി ഉപയോഗിച്ചെങ്കിലും പരിഹാരം കണ്ടില്ലേ? ഇത്തരം ചെറിയ ചെറിയ വിട്ടുമാറാത്ത അവസ്ഥ നമ്മുടെ ജീവൻ വരെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്താനും സാധ്യത കൂടുതലാണ്. എപ്പോഴും ചുമ, തലവേദന, അലര്‍ജി, വയറിന് അസ്വസ്ഥത, ക്ഷീണം എന്നൊക്കെ ആവലാതികള്‍ പറയുന്നവര്‍ ആദ്യമറിയേണ്ടത് സ്വന്തം രോഗപ്രതിരോധ ശേഷിയെ കുറിച്ചാണ്.
ഒരുപക്ഷേ എപ്പോഴും അസുഖങ്ങളുണ്ടാകുന്നതും രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനയാകാം. ഇടവിട്ട് വരുന്ന ന്യുമോണിയ, ബ്രോങ്കൈറ്റിസ്, സൈനസ് അണുബാധ, ചെവിയിലെ അണുബാധ, മെനിഞ്ചൈറ്റിസ്, തൊലിപ്പുറത്തെ അണുബാധയുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
രക്താണുക്കളുടെ എണ്ണത്തില്‍ വരുന്ന മാറ്റവും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞ് വിളര്‍ച്ച പോലുള്ള അവസ്ഥകളുണ്ടാകുന്നതും ദഹനസംബന്ധമായ പ്രശ്‌നങ്ങളും വയറുവേദനയും വിശപ്പില്ലായ്മയും ക്ഷീണവും വയറിളക്കവുമെല്ലാം ഈ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്.