ചിരിയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം. മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ലെന്ന് പിന്നെന്ത് കാര്യം. ചിരിയുടെ കാര്യം വരുമ്പോൾ പല്ലിനും പല്ലിന്റെ നിറം, മണം എന്നിവയ്ക്കുമൊക്കെ പ്രാധാന്യം ഉണ്ടാകും. പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും മനസ് തുറന്ന് ചിരിക്കുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്നു. പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയും. പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
* ദിവസവും പല്ല് തേയ്ക്കുക. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും രാത്രി അത്താഴത്തിന് ശേഷവും പല്ല് തേക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.
* ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.
* കറ പൂർണമായും പോകാൻ ടാര്‍ടാര്‍ കണ്ട്രോള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.
* ഉപ്പും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുക.
* കറ്റാര്‍വാഴയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേച്ചാൽ പല്ലിലെ കറ പോകും.
* കടുകെണ്ണ പല്ലിലെ കറകള്‍ നീക്കാൻ സഹായിക്കും.
* ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് മികച്ച പരിഹാര മാർഗമാണ്.
* ദിവസവും ആപ്പിൾ കഴിച്ചാലും പല്ലിലെ കറ പോകും.