Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥിരമായി പുളി കഴിക്കുന്നത് നല്ലതാണോ?

പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നത്.

Tamarind

നിഹാരിക കെ.എസ്

, ഞായര്‍, 6 ജൂലൈ 2025 (14:56 IST)
ഭക്ഷണത്തിന് രുചി നല്‍കാനായി നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് പുളി. ചിലർ കൊടംപുളിയും ഇടും വാളൻപുളിയും ഇടും. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ആന്റി ഓക്‌സിഡന്റുകളാലും മഗ്നീഷ്യത്താലും സമ്പുഷ്ടമാണ് പുളി. പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെയില്ലതാനും. പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നത്. 
 
* ഫൈബര്‍ ധാരാളം അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നത് ദഹനക്കേട് മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 
* കൊളസ്‌ട്രോൾ കുറയ്ക്കാനും പുളിക്ക് കഴിവുമുണ്ട്.
 
* രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പുളി സഹായിക്കും. 
 
* ഇതിനായി പുളി വെള്ളം പതിവായി കുടിക്കാം.
 
* പുളിവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും.
 
* പുളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
 
* പുളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
 
* കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
 
 * മഗ്നീഷ്യം അടങ്ങിയ പുളി ഉറക്കക്കുറവിനും സഹായിക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: അപകടസാധ്യതകളും വാക്‌സിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും