Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

ഒരു കുടുംബത്തിൽ പെട്ടതാണെങ്കിലും രണ്ടിന്റെയും ഗുണങ്ങളും രുചിയും വ്യത്യസ്തവുമുണ്ടെന്ന് സാരം.

Cocking Tips

നിഹാരിക കെ.എസ്

, വെള്ളി, 27 ജൂണ്‍ 2025 (10:59 IST)
ചെറിയുള്ളിയും സവാളയും ഇല്ലാതെ കറി ഒരു രസമുണ്ടാകില്ല. കട്ടി കുറച്ചു അരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുന്ന സവാള ബിരിയാണിയുടെ മുകളിൽ വിതറുന്നത് ബിരിയാണിയുടെ മണവും രുചിയും വർധിപ്പിക്കും. അതേസമയം ചമ്മന്തിക്കും കറിക്ക് താളിക്കാനും ചെറിയുള്ളി തന്നെ വേണം. ഇരുവരും അല്ലിയം എന്ന ഗണത്തിൽ പെട്ടതാണ്. അതായത്, ഒരു കുടുംബത്തിൽ പെട്ടതാണെങ്കിലും രണ്ടിന്റെയും ഗുണങ്ങളും രുചിയും വ്യത്യസ്തവുമുണ്ടെന്ന് സാരം. 
 
ഉരുണ്ടതും വലുപ്പം കൂടിയതുമായ സവാള പല നിറത്തിൽ ലഭ്യമാണ്. യെല്ലോ ഒനിയൻ, റെഡ് ഒനിയൻ, വൈറ്റ് ഒനിയൻ എന്നിങ്ങനെ പലതരത്തിലാണ് സവാളയുള്ളത്. ഷാലറ്റ് എന്നാണ് ചെറിയുള്ളിയെ വിളിക്കുന്നത്. സവാളയെ അപേക്ഷിച്ച് ചെറിയുള്ളി വലിപ്പത്തിൽ ചെറുതും കട്ടി കുറവുമായിരിക്കും. കൂടാതെ ഇവയ്ക്ക് നേരിയ തോതിൽ മധുരവുമുണ്ട്. കൂടാതെ ഒരു വിത്തിൽ നിന്ന് മൂന്നും നാലും അല്ലി ചെറിയുള്ളി കിട്ടും.
 
* ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവാണ്. 
 
* സവാളയെക്കാൾ നാരുകൾ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്.
 
* രണ്ടിലും ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
 
* എന്നിരുന്നാലും കൂടുതൽ വിറ്റാമിനുള്ളത് ചെറിയുള്ളിയിലാണ്.
 
* ഇവ രണ്ടിലും ആൻറി-ഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ട്. 
 
* ചെറിയുള്ളിയിൽ വിറ്റാമിൻ ബി6, മാഗനീസ്, കോപ്പർ, ഫോലേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം