Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയാതെ പോകരുത് വെണ്ടയ്‌ക്കയുടെ ഈ ഗുണങ്ങൾ

അറിയാതെ പോകരുത് വെണ്ടയ്‌ക്കയുടെ ഈ ഗുണങ്ങൾ

അറിയാതെ പോകരുത് വെണ്ടയ്‌ക്കയുടെ ഈ ഗുണങ്ങൾ
, ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:05 IST)
പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാത്തവരായി ആരുംതന്നെ കാണില്ല. പച്ചയ്‌ക്ക് കഴിച്ചാലും വേവിച്ചിട്ട് കഴിച്ചാലും അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. അതേപോലെ ഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് വെണ്ടക്ക. ഇന്നത്തെ കാലത്ത് വെണ്ടയ്‌ക്ക പച്ചയ്‌ക്ക് കഴിക്കുന്നവർ വളരെ കുറവാണ്. ഇത് വേവിച്ചു കഴിച്ചാലും അല്ലാതെ കഴിച്ചാലും ആരോഗ്യത്തിന് അത്യുത്തമമാണ്.
 
വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയൺ‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോ​ഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടയ്‌ക്ക മികച്ചതാണ്.
 
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്‌ക്ക. ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്. വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ര്‍​ത്താം. വെ​ണ്ട​യ്ക്ക​ വി​റ്റാ​മി​ന്‍ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് കൂട്ടാന്‍ ഏറ്റവു നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഞ്ചി കടിച്ചതുപോലെ എന്ന് ഇനി മേലില്‍ പറയരുത്!