ആരോഗ്യമുള്ള ജീവിതത്തിന് ഉറക്കവും ഭക്ഷണക്രമവും വളരെയധികം പ്രാധാന്യമേറിയതാണ്. ഇത് രണ്ടും കൃത്യമാവുകയാണെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. എന്നാല്‍ രാത്രി വൈകിയും ധാരാളം ഭക്ഷണം കഴിച്ച് അങ്ങനെ ഉറങ്ങുന്നതാണ് ഇപ്പോള്‍ പലരുടെയും രീതി. എന്നാല്‍ രാത്രി നേരത്തെ ഭക്ഷണം കഴിച്ച് ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നത് കൊണ്ട് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.ദഹനപ്രക്രിയ മെച്ചപ്പെടുത്തുക മാത്രമല്ല, ശരീരത്തിന്റെ ആന്തരിക ശുദ്ധീകരണത്തിനും ഊര്‍ജ്ജത്തിനും ഇത് വഴിയൊരുക്കുന്നു.
1. ശരീരത്തില്‍ നിന്ന് ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു
രാത്രി ഭക്ഷണം ഒഴിവാക്കുകയോ ലഘുവായ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍, ശരീരത്തിന് ഡിടോക്‌സിഫിക്കേഷന്‍ പ്രക്രിയ (വിഷവസ്തുക്കളെ നീക്കം ചെയ്യല്‍) നടത്താന്‍ കൂടുതല്‍ സമയം ലഭിക്കും. ദഹനത്തിനായി ഊര്‍ജ്ജം ചെലവഴിക്കേണ്ടതില്ലാത്തതിനാല്‍, ശരീരം ലിവര്‍, കിഡ്‌നി തുടങ്ങിയ അവയവങ്ങളിലെ ദോഷകരമായ വസ്തുക്കളെ പുറന്തള്ളാന്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
2. മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു
ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നത് ശരീരത്തിന്റെ മെറ്റബോളിക് റേറ്റ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് കത്തുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാത്രിയില്‍ അമിതമായ കലോറി കഴിക്കുന്നത് തടയുന്നതിനാല്‍, ഇത് ഫാറ്റ് ലോസ് ഡയറ്റിന് ഒരു ഫലപ്രദമായ സപ്പ്‌ലിമെന്റാണ്.
3. ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നു
ദഹനത്തിന് ശരീരം കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നു. രാത്രി ഭക്ഷണം കഴിച്ചുകൊണ്ട് ഉറങ്ങാന്‍ പോകുമ്പോള്‍, ശരീരം ഭക്ഷണം ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും രാവിലെ ക്ഷീണം തോന്നുകയും ചെയ്യും. എന്നാല്‍, ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുമ്പോള്‍ ശരീരം സുഖമായി വിശ്രമിക്കുകയും ആഴത്തിലുള്ള ഉറക്കം (Deep Sleep) ലഭിക്കുകയും ചെയ്യുന്നു.
4. ഇന്‍സുലിന്‍ ലെവല്‍ സ്ഥിരമാക്കി ഡയബറ്റിസ് നിയന്ത്രിക്കുന്നു
രാത്രി അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരമാക്കാനിടയാക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ടൈപ്പ്-2 ഡയബറ്റിസ് ഉളവാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
5. അസിഡിറ്റി തടയുന്നു
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആസിഡിറ്റി, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നത് ദഹനേന്ദ്രിയങ്ങള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കുകയും അസിഡിറ്റിയെ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യുന്നു.
6. പുതിയ ദിവസം ഊര്‍ജസ്വലമായി ആരംഭിക്കാന്‍ സഹായിക്കുന്നു
ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നവര്‍ രാവിലെ ഉണര്‍ന്നാല്‍ ഭാരം തോന്നാതെ തളര്‍ച്ചയില്ലാതെ ഉണരാറുണ്ട്. ഇത് പുതിയ ദിവസത്തെ കൂടുതല്‍ ഉത്പാദനക്ഷമമായി തുടങ്ങാന്‍ സഹായിക്കുന്നു.
7. ശരീരകോശങ്ങളുടെ നന്നാക്കല്‍ പ്രക്രിയ വേഗത്തിലാക്കുന്നു
ഉറക്കസമയത്ത് ശരീരം ടിഷ്യൂ റിപ്പയര്‍, സെല്‍ റീജനറേഷന്‍ തുടങ്ങിയ പ്രക്രിയകള്‍ നടത്തുന്നു. ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുമ്പോള്‍ ഈ പ്രക്രിയകള്‍ കൂടുതല്‍ കാര്യക്ഷമമാവുകയും രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
രാത്രി 7-8 മണിക്ക് ലഘുവായ ഭക്ഷണം കഴിക്കുക എന്നത് പ്രധാന്യമാണ്, നമ്മുടെ പൂര്‍വികര്‍ പലരും ഈ രീതി പിന്തുടരുന്നവരാണ്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് 2-3 മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക