തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം
പ്രതികൂല ഘടകങ്ങളോട് പോരാടി നമ്മുടെ കാഴ്‌ചയെ നമ്മൾ തന്നെ കാക്കണം
തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകൾ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ആരോഗ്യമുള്ള കണ്ണുകൾ എന്നും തിളങ്ങി നിൽക്കും. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെ പോലെ തന്നെ കണ്ണിനും വേണം പ്രത്യേക ശ്രദ്ധ. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ വഴികൾ വീട്ടിൽ തന്നെയുണ്ട്. ആധുനിക ജീവിത ശൈലിയിലെ മാറ്റം, ക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി നമ്മുടെ കാഴ്‌ചയെ നമ്മൾ തന്നെ കാക്കണം.
സുന്ദരമായ കണ്ണുകൾക്ക് ചെയ്യേണ്ടത്;
* വെള്ളരി മുറിച്ച് കണ്ണിന് മീതെ വച്ച് പതിനഞ്ച് മിനിറ്റ് നേരം കിടക്കുക
* കാരറ്റ് നീര് തേൻ ചേർത്ത് പതിവായി കണ്ണിനടിയിൽ പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയുക
* ദിവസവും കരിക്കിൻ വെള്ളം കൊണ്ട് കണ്ണു കഴുകുക
* ഓരോ തുള്ളി ഓറഞ്ച് നീര് കണ്ണിൽ വീഴ്‌ത്തുക
* തണുത്ത പാലിൽ പഞ്ഞി മുക്കി കണ്ണിനു മീതെ വയ്‌ക്കുക
* ദിവസം നാലോ, അഞ്ചോ പ്രാവശ്യം ശുദ്ധമായ തണുത്ത ജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക
* രണ്ട് ടീസ്‌പൂൺ മുരിങ്ങയില നീര് അല്ലെങ്കിൽ ഉലുവ പതിവായി കഴിക്കുക
* ഇളനീർ കുഴമ്പ് പുരട്ടിയാൽ കണ്ണിലെ മാലിന്യങ്ങൾ നീങ്ങി കണ്ണ് ശുദ്ധമാകും