Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കനും ബീഫും കറിവയ്ക്കുമ്പോള്‍ കുറച്ച് തൈര് ചേര്‍ത്തു നോക്കൂ

നന്നായി തിളക്കുന്ന കറിയിലേക്ക് നല്ല കട്ടിയുള്ള തൈര് ഒഴിച്ചു കൊടുക്കുക

ചിക്കനും ബീഫും കറിവയ്ക്കുമ്പോള്‍ കുറച്ച് തൈര് ചേര്‍ത്തു നോക്കൂ
, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (12:41 IST)
പാചകത്തില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. വ്യത്യസ്ത രുചികള്‍ കഴിക്കാനാണ് മനുഷ്യര്‍ക്ക് പൊതുവെ താല്‍പര്യം. അങ്ങനെയൊരു റെസിപ്പിയാണ് ചീക്കനും ബീഫും കറിവയ്ക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നത്. സാധാരണ കറിയേക്കാള്‍ രുചിയുണ്ടാകും ഇവയ്‌ക്കൊപ്പം തൈര് ചേര്‍ത്താല്‍. 
 
നന്നായി തിളക്കുന്ന കറിയിലേക്ക് നല്ല കട്ടിയുള്ള തൈര് ഒഴിച്ചു കൊടുക്കുക. കറിയിലെ ഗ്രേവിക്കൊപ്പം ഈ തൈര് കൂടി ചേര്‍ന്നാല്‍ ഇരട്ടി രുചിയാകും. തൈര് ചേര്‍ത്തതിനു ശേഷം ഇടയ്ക്കിടെ ഇളക്കി കൊടുക്കുകയും ചെയ്യണം. നാലോ അഞ്ചോ തവണ ഇളക്കുമ്പോഴേക്കും കറി വീണ്ടും തിളയ്ക്കാന്‍ തുടങ്ങും. തൈര് ചേര്‍ത്തതിനു ശേഷം നന്നായി തിളച്ച് കഴിഞ്ഞാല്‍ ഗ്യാസ് സ്റ്റൗ ഓഫ് ആക്കാവുന്നതാണ്. അതിനുശേഷം അല്‍പ്പം ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുകയും മല്ലിയില ചേര്‍ത്ത് ഇളക്കുകയും ചെയ്യാം. പത്ത് മിനിറ്റ് മൂടി വച്ചതിനു ശേഷം കറി കഴിക്കാവുന്നതാണ്. 
 
അതേസമയം തൈരും മാംസവും വിരുദ്ധാഹാരമല്ലേ എന്നൊരു സംശയം നിങ്ങളില്‍ ഉണ്ടാകും. എന്നാല്‍ തൈരും മത്സ്യമാംസാദികളും വിരുദ്ധ ആഹാരമാണെന്ന് പറയാന്‍ ഇതുവരെ ശാസ്ത്രീയമായി ഒരു തെളിവും ഇല്ല. ആധുനിക വൈദ്യശാസ്ത്രത്തില്‍ തൈരിനൊപ്പം നോണ്‍ വെജ് കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യുമെന്ന് പറയുന്നേയില്ല. ആയുര്‍വേദത്തില്‍ മാത്രമാണ് അങ്ങനെയൊരു തെറ്റിദ്ധാരണയുള്ളത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയറിളക്കത്തിന്റെ പ്രധാന കാരണം ഇതാണ്